അതെ ഞങ്ങള്‍ പിരിഞ്ഞു!! രണ്ടുപേര്‍ക്കും വേറെ നല്ല ജീവിതം കിട്ടും-വ്ളോഗര്‍ ജാസ്മിന്‍ ജാഫര്‍

യൂടൂബ് വീഡിയോകളിലൂടെ വൈറലായ താരമാണ് വ്ളോഗര്‍ ജാസ്മിന്‍ ജാഫര്‍. വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സ്വന്തമാക്കിയാണ് ജാസ്മിന്‍ താരമായത്. തന്റെ ജീവിത സാഹചര്യങ്ങളും വിവാഹത്തെ കുറിച്ചെല്ലാം ജാസ്മിന്‍ തുറന്നുപറയാറുണ്ട്. അടുത്തിടെയാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഭാവിവരനെ കുറിച്ചെല്ലാം ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. വരന്‍ പ്രവാസിയാണെന്നും വിവാഹം ഉടന്‍ ഉണ്ടാകില്ലെന്നും താരം പങ്കുവച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ പിരിഞ്ഞെന്നാണ് ജാസ്മിന്‍ പറയുന്നു. ബ്രേക്കപ്പ് ആയതിനെ കുറിച്ചെല്ലാം താരം പങ്കുവയ്ക്കുന്നുണ്ട്. പിരിഞ്ഞോ, എന്തുപറ്റി, പഴയൊരു ഉഷാറില്ലല്ലോ എന്നൊക്കെയുള്ള ആരാധകരുടെ കമന്റിന് മറുപടിയായാണ് താരം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

അതെ ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കുറേ വിഷയങ്ങളും പ്രശ്നങ്ങളുമുണ്ട്. മുന്നോട്ട് പോയാല്‍ ഇത് ശരിയാവില്ല എന്ന് തോന്നിയപ്പോഴാണ് തങ്ങള്‍
പിരിയാന്‍ തീരുമാനിച്ചത്. ആറേഴ് മാസമായിട്ട് പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു, പക്ഷേ നല്ല രീതിയില്‍ മുന്നോട്ട് പോവില്ലെന്ന് മനസിലായതോടെയാണ് പിരിഞ്ഞത്.

അടിയോ, വഴക്കോ, ബഹളമോ ഇല്ലാതെ രണ്ടുപേരും മ്യൂച്വലിയാണ് പിരിഞ്ഞത്. രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമില്ല. നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളൊന്നും ഞങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പേഴ്സണല്‍ ലൈഫ് വേറെ ഈ ലൈഫ് വേറെ ആണ്. അതൊന്നും നമ്മള്‍ പബ്ലിക്കായിട്ട് കാണിക്കാന്‍ ആഗ്രഹിക്കില്ലെന്നും ജാസ്മിന്‍ പറയുന്നു.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവര്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. പലരും നെഗറ്റീവ് കമന്റിട്ട് കുത്തിനോവക്കുന്നുണ്ട്. അതില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നുണ്ടെങ്കില്‍ കുത്തിനോവിക്കാം. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും താരം പറയുന്നു.

തങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണ് ബ്രേക്കപ്പ്. പറ്റില്ല എന്ന ഘട്ടത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. രണ്ടുപേര്‍ക്കും വേറെ നല്ല ജീവിതം കിട്ടും. അതിന്റെ പേരില്‍ നിങ്ങള്‍ ആരേയും കുറ്റപ്പെടുത്തേണ്ടെന്നും ആരാധകരോട് ജാസ്മിന്‍ പറയുന്നു.

Anu