ഇനി പേടിച്ചിട്ടോ, മാളത്തില്‍ ഒളിച്ചിരുന്നിട്ടോ കാര്യമില്ല!!! പുതിയ വീട്ടില്‍ പാല് കാച്ചി പുതിയ ജീവിതം ആരംഭിച്ച് വ്‌ലോഗര്‍ പൊന്നു

പ്രണയ വിവാഹത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് വ്‌ലോഗര്‍ പൊന്നു എന്ന അഞ്ജന അനില്‍കുമാര്‍. ഇപ്പോഴിതാ പൊന്നുവും ഭര്‍ത്താവ് ഷെബിനും പുതിയ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ്.

പുതിയ വീട്ടില്‍ പാല്‍കാച്ചുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പൊന്നു ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ വന്നിരിക്കുന്നത്. തങ്ങള്‍ ഓട്ടത്തിലായിരുന്നു, എല്ലാവരുടെയും കളിയാക്കലും കുറ്റപ്പെടുത്തലുകള്‍ക്കും ശേഷം പുതിയ ജീവിതം തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നെന്ന് പൊന്നു പറയുന്നു.

പുതിയ വീടിന്റെ പാല്‍ കാച്ചലിന് ശേഷം കേക്ക് മുറിക്കുകയും ചെയ്തു. അതിന് പിന്നാലെ വീടിനെയും അവര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

തങ്ങളുടെ സ്വപ്‌നത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചെറിയൊരു വീട് എടുത്തു. പുതിയ ജീവിതം തുടങ്ങാന്‍ പോകുകയാണ്. ഇനി കുറച്ച് ഉത്തരവാദിത്തങ്ങളും കാര്യങ്ങള്‍ ഒക്കെ ആയി വരും. ഈ വീഡിയോയുടെ ചുവട്ടിലും നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെന്നും പൊന്നു പറയുന്നു. വിമര്‍ശിച്ചോളൂ എന്നാല്‍ ശപിക്കരുതെന്ന് അപേക്ഷിക്കുന്നതായും പൊന്നു
പറയുന്നു.

മുന്‍പ് ഫോണില്‍ ഭയങ്കര അഡിക്റ്റായിരുന്ന താന്‍ ഇപ്പോള്‍ ഫോണില്‍ നോക്കാറില്ല. ഭയങ്കര ടെന്‍ഷന്‍ കാരണമാണ് നോക്കാത്ത്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. അതാണ് ഇനിയുണ്ടാകുക. ഇനിയുള്ള വീഡിയോസില്‍ ഒന്നിലും ആര്‍ക്കെതിരേയും ഒന്നു പറയില്ലെന്നും പൊന്നു പറയുന്നു.

ഒരാളേയും കുറ്റപ്പെടുത്തിയിട്ടും കളിയാക്കിയിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടാന്‍ പോകാനുമില്ല. ഞങ്ങള്‍ക്ക് പരസ്പരം അറിയാം, ആ വിശ്വാസത്തില്‍ തുടങ്ങുകയാണ്. ഭാവി എന്താകുമെന്ന് അറിയില്ല. അതൊക്കെ വഴിയേ കാണാമെന്നും ഇരുവരും പറഞ്ഞു.

വിവാഹം കഴിഞ്ഞയുടന്‍ തങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ ഭയങ്കര പേടിയായിരുന്നെന്ന്
ഷെബിന്‍ പറയുന്നു. മാസ്‌കും വച്ച് ഹെല്‍മറ്റും വച്ചാണ് പുറത്ത് പോയിരുന്നത്.
ആദ്യ രണ്ട് ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ ഞങ്ങള്‍ മാറി. ഇപ്പൊ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. എല്ലായിടത്തും പോകും എല്ലാം ചിരിച്ചുകൊണ്ട് തന്നെ നേരിടും. ജീവിതമാണ്, ഇനി പേടിച്ചിരുന്നിട്ടോ, മാളത്തില്‍ ഒളിച്ചിരുന്നിട്ടോ ഒരു കാര്യവുമില്ലെന്നും ഇരുവരും പറയുന്നു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago