പൊന്നുവിനും ഷെബിനും ആദ്യ വിരുന്ന് നല്‍കി ബഷി കുടുംബം!!!

സോഷ്യല്‍ മീഡിയയിലെ സെന്‍സേഷണല്‍ കപ്പിള്‍സ് ആണ് ഉപ്പും മുളകും ലൈറ്റ്സിലൂടെ ശ്രദ്ധേയയായ വ്‌ലോഗറാണ് പൊന്നു. കഴിഞ്ഞയാഴ്ചയാണ് പൊന്നു എന്ന അഞ്ജന സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ നിന്നിറങ്ങി കാമുകനായ ഷെബിനെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ ദമ്പതിമാര്‍ക്കെതിരെയും ഉപ്പും മുളകും ലൈറ്റ്സ് കുടുംബത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ നിറഞ്ഞു. മകളെ കുറ്റപ്പെടുത്തി അച്ഛനും അമ്മയും സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തി. കുടുംബത്തെ വിമര്‍ശിച്ച് പൊന്നുവും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം വിമര്‍ശനങ്ങളെല്ലാം അതിജീവിച്ച് പൊന്നുവും ഷെബിനും രംഗത്തെത്തിയിരുന്നു. തങ്ങള്‍ പുതിയ ജീവിതം ആരംഭിക്കുകയാണെന്നും പറഞ്ഞായിരുന്നു ഇരുവരും എത്തിയത്. പുതിയ വീട്ടില്‍ താമസമായി പാലുകാച്ചലും നടത്തിയ വീഡിയോയും പങ്കിട്ടിരുന്നു.

ഇപ്പോഴിതാ നവദമ്പതികള്‍ക്ക് ആദ്യത്തെ വിരുന്ന് സത്കാരം നല്‍കിയിരിക്കുകയാണ് ബഷീര്‍ ബഷിയുടെ കുടുംബം. പൊന്നുവിന്റെയും ഷെബിന്റെയും വിവാഹ ശേഷമുള്ള ആദ്യത്തെ വിരുന്ന് ബഷിയുടെ വീട്ടിലേക്ക് ആയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മഷുറയും പൊന്നൂസിന് നല്‍കിയ വിരുന്ന് സത്കാരത്തിന്റെ വീഡിയോ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവച്ചു. പൊന്നൂസ് ബഷിയുടെ വീട്ടില്‍ എത്തിയതിന്റെ അധികം വീഡിയോ ദൃശ്യങ്ങളൊന്നും പകര്‍ത്തിയിട്ടില്ല. വിവാഹ ശേഷം ആദ്യമായി ഒരു സത്കാരത്തിന് പോകുന്നതിന്റെയും അവിടെയുള്ളവരുടെ സ്വീകരണം എന്തായിരിയ്ക്കും എന്നതിന്റെയും ടെന്‍ഷനായിരുന്നു പൊന്നുവിനും ഷെബിനും എന്ന് പറയുന്നു. എന്നാല്‍ ബഷിയുടെ വീട്ടില്‍ തങ്ങള്‍ ഹാപ്പിയായിരുന്നു എന്ന് ഇരുവരും പറയുന്നു.

മഷുറത്തയും സുഹാനത്തയും മക്കളും എല്ലാം ഭയങ്കര ജോളിയാണ്. രണ്ട് രണ്ടര മണിക്കൂര്‍ ഓളം ഞങ്ങളവിടെ ചെലവഴിച്ചു. ഒരുപാട് സംസാരിച്ചു. താമസിക്കണം എന്ന് പറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിരുന്നു എന്നും അഞ്ജനയും ഷെബിനും പറഞ്ഞു. ഇരുവരും പെട്ടന്ന് തന്നെ സൈഗുവുമായി കൂട്ടായതും കളിക്കുന്നതും വീഡിയോയില്‍ കാണാം.

വിവാഹ ശേഷമെത്തിയ സന്തോഷങ്ങളെ കുറിച്ചും വിഷമങ്ങളെ കുറിച്ചും അഞ്ജനയും ഷെബിനും വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം അഞ്ജനയെയും കൂട്ടി ഗള്‍ഫിലേക്ക് പോകാനായിരുന്നു പ്ലാന്‍.

എന്നാല്‍ വീഡിയോസ് എല്ലാം പുറത്ത് വന്നതോടെ ഗള്‍ഫിലെ ജോലി പോയി. ഇപ്പോള്‍ മറ്റൊരു ജോലി അന്വേഷിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും ഷെബിന്‍ പറയുന്നു. ഞങ്ങള്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങുകയാണ്. ജോലി പോയതിനും സാഹചര്യം ഇങ്ങനെ ആയതിനും ഒന്നും ആരെയും പഴിക്കുന്നില്ലെന്നും ഷെബിന്‍ വ്യക്തമാക്കി.

അടുക്കളയില്‍ എല്ലാം ഷെബിന്‍ സഹായിക്കുമോ എന്ന് ചോദിച്ചപ്പോള്‍, വരാറുണ്ട് എന്ന് അഞ്ജന പറയുന്നു. പറഞ്ഞാല്‍ പറഞ്ഞ കാര്യം മാത്രം ചെയ്യും, അതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് പൊന്നു പറഞ്ഞു.

രണ്ട് പേരും ക്യൂട്ട് കപ്പിള്‍സ് ആണ്, എത്രയും വേഗം വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്ന് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ എന്ന് രണ്ട് പേര്‍ക്കും
മഷുറ ആശംസകള്‍ നേര്‍ന്നു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago