നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകന് റാഫിയുടെ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന് വിജയകരമായി രണ്ടാം വരത്തിലേക്കു കടക്കുകയാണ്. ബോക്സ് ഓഫീസില്‍ പത്തു കോടി കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥന്. ഇന്നലെ വരെയുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ ഒന്‍പതര കോടി രൂപയാണ്.
റിലീസ് ചിത്രങ്ങളില്‍ തിയേറ്റര്‍ ഹിറ്റായി മാറിയ സത്യനാഥനെ കാണാന്‍ വീക്കെന്‍ഡില്‍ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്. രണ്ടാം വാരവും ഹൌസ് ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ട്രന്‍ഡിങ് ആണ് സത്യനാഥന്. ജനപ്രിയനായകന് ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോര്‍ജും മറ്റു താരങ്ങളുടെയും മികവാര്‍ന്ന പ്രകടനം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായിമാറുന്ന എന്റെര്‍റ്റൈനെര്‍ ആയി വോയ്സ് ഓഫ് സത്യനാഥനെ മാറ്റുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇന്ന് റിലീസ് ചെയ്ത സ്നീക് പീക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ബാദുഷാ സിനിമാസ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജന് ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ദിലീപിനൊപ്പം ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. അങ്കിത് മേനോന് സംഗീതമൊരുക്കിയ വോയ്സ് ഓഫ് സത്യനാഥന് എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്. പി ആര് ഓ പ്രതീഷ് ശേഖര്‍.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…