റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിൽ നായകൻ. അടുത്ത മാസം 14ന് പ്രദർശനത്തിന് എത്തുന്ന സിനിമയിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റർടെയ്നറാണെന്നാണ് അണിയറക്കാർ പറയുന്നത്.
ചിത്രത്തിൽ ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ സിജോ നന്ദകുമാർ, സ്മിനു നന്ദകുമാർ, അംബികാ മോഹൻ, സ്മിന്നു നന്ദകുമാർ, സ്മിത്ത് എന്നിവരും ചിത്രത്തിലുണ്ട്. എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവനടി അനുശ്രീ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
കേരളം, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്. സത്യനാഥൻ എന്ന ഗ്രാമീണ യുവാവായും വ്യവസായിയായുമാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് സംവിധായകൻ റാഫി നേരത്തെ പറഞ്ഞിരുന്നു.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…