നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമാണുണ്ടാക്കിയത്. നിറത്തിനെയും സൗന്ദര്യത്തിനെയും വച്ചാണ് രാമകൃഷ്ണന് എന്ന കലാകാരനെ അവഹേളിച്ചത്. വലിയ പിന്തുണയാണ് രാമകൃഷ്ണന് ആരാധകലോകം നല്‍കിയത്.
‘മോഹിനിയാട്ടം കളിക്കുന്നവര്‍ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷന് കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം കളിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആണ്‍പിള്ളേരില്‍ സൗന്ദര്യം ഉള്ളവര്‍ ഇല്ലേ. ഇവനെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല.’- എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.
വിവാദത്തിന് പിന്നാലെ സത്യഭാമ ട്രോളുകളില്‍ നിറഞ്ഞു. സത്യഭാമയെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് ബാലതാരം വൃദ്ധി വിശാലിന്റേത്. ഒരാള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന രീതിയിലാണ് വീഡിയോ.
‘ഞാന്‍ പാട്ടുപാടും നിങ്ങള്‍ക്കത് അറിയാമോ? കറുപ്പിനഴക്..ഹ…തുഫൂ…ആഹാ വെളുപ്പിനഴക്. അടിപൊളി അടിപൊളി.’ മാഡം മലയാള സിനിമ കാണാറുണ്ടോയെന്ന ചോദ്യത്തിന് വെളുത്തവരുടേത് മാത്രമെന്നാണ് മറുപടിയും നല്‍കുന്നുണ്ട്. ഡയലോഗ് മാത്രമല്ല നന്നായിട്ട് തന്നെ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. കലക്കിയെന്നാണ് കുഞ്ഞിനെ അഭിനന്ദിച്ചുള്ള ഭൂരിഭാഗം കമന്റുകളും.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…