‘എന്നെ പുറത്താക്കിയത് താരപുത്രിയ്ക്ക് വേണ്ടി’; ‘ഗോദ’ നായിക വാമിഖയുടെ വെളിപ്പെടുത്തൽ

ഗോദ എന്ന ചിത്രത്തിലൂടെ നടനും സംവിധയകനുമായ  ബേസില്‍ ജോസഫ് മലയാള സിനിമയിലേക്ക് കൊണ്ടു വന്ന നടിയാണ് വാമിഖ ഗബ്ബി. ഗോദയിലെ വാമിഖയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. പിന്നാലെ 9 എന്ന ചിത്രത്തിലും വാമിഖയ്ക്ക് കയ്യടി നേടാനായി. പഞ്ചാബ് സ്വദേശിയായ വാമിഖ ബോളിവുഡിലും പഞ്ചാബ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചതിന് ശേഷമാണ് മലയാളത്തിലേക്കെത്തുന്നത്. അതേസമയം തന്റെ കരിയറില്‍ പലവട്ടം അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട് വാമിഖയ്ക്ക്. താരപുത്രിയല്ലാത്തതിന്റെ പേരിലായിരുന്നു വാമിഖയ്ക്ക് അവസരം നഷ്ടപ്പെട്ടത്. നിരവധി തവണ ഓഡിഷനുകളില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് വാമിഖ പറയുന്നത്. ഇപ്പോഴിതാ ഒരു സിനിമയ്ക്കായി തന്നെ പുറത്താക്കിയൊരു അനുഭവം പങ്കുവെക്കുകയാണ് വാമിഖ. ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്. ഓഡിഷന്‍ നന്നായി ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം തന്നെ ആ ചിത്രത്തില്‍ നിന്നും പുറത്താക്കി. താന്‍ പ്രശസ്തയല്ലെന്നതായിരുന്നു കാരണം.

നിര്‍മ്മാതാക്കള്‍ക്ക് ആവശ്യം പ്രശസ്തയായൊരു നടിയെയായിരുന്നുവെന്നും വാമിഖ പറയുന്നു. പിന്നീട് ആ സിനിമ താന്‍ കണ്ടുവെന്നും തനിക്ക് പകരം ഒരു താരപുത്രിയെയാണ് അവര്‍ നായികയാക്കിയതെന്നും വാമിഖ പറയുന്നു. വാമിഖയുടെ വീഡിയോ വൈറലായി മാറുകയാണ്. നിരവധി പേരാണ് ബോളിവുഡിലെ നെപ്പോട്ടിസത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കരണ്‍ ജോഹറിനെ പോലെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വാമിഖയെ പോലെയുള്ളവരെ അവഗണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. വാമിഖയെ പോലെ കഴിവും സൗന്ദര്യവുമുള്ളവരെ അവഗണിച്ച് അഭിനയിക്കാന്‍ അറിയാത്ത താരപുത്രിമാരെയാണ് ബോളിവുഡ് തിരഞ്ഞെടുക്കുന്നത് എന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

എന്നാൽ ഇപ്പോഴിതാ ബോളിവുഡിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് വാമിഖ ഗബ്ബ. ഈ വര്‍ഷം പുറത്തിറങ്ങിയ ഖൂഫിയ, ജൂബിലി, ചാര്‍ലി ചോപ്ര, 83 തുടങ്ങിയ സിനിമകളിലും സീരീസുകളുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് വാമിഖ ഇപ്പോൾ. 2023 ലെ താരോദയങ്ങളിലൊന്നായിട്ടാണ്   വാമിഖയെ സിനിമാ ലോകം കാണുന്നത്. മുമ്പും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും വാമിഖയെ താരമാക്കിയത് ഈ വര്‍ഷത്തെ സിനിമകളിലെ പ്രകടനങ്ങളായിരുന്നു. 2007 ല്‍ കരീന കപൂറും ഷാഹിദ് കപൂറും നായകനും നായികയുമായെത്തി പുറത്തിറങ്ങിയ ജബ്ബ് വീ വെറ്റ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു വാമിഖയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തു മേര 22 മേം തേര 22, ഇഷ്ഖ് ബ്രാന്‍ഡി, നിക്ക സലിദാര്‍ 2, ദില്‍ ദ്യാന്‍ ഗല്ലാന്‍, നിക്ക സലിദാര്‍ 3 തുടങ്ങിയ ഹിറ്റ് പഞ്ചാബി സിനിമകളുടെ ഭാഗമായി മാറാനും വാമിഖയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് വാമിഖ ബോളിവുഡില്‍ സജീവമായി മാറുന്നത്. പ്രതീക്ഷയോടെയാണ് സിനിമാ ലോകം വാമിഖയെ ഉറ്റു നോക്കുന്നത്.  ഖൂഫിയയാണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തിലെ വാമിഖയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കികിയാണ് വാമിഖയുടെ പുതിയ സിനിമ. ജീനി എന്നൊരു തമിഴ് ചിത്രവും വാമിഖയുടേതായി അണിയറയിലുണ്ട്. വരുണ്‍ ധവാന്‍ നായകനായ സിനിമയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. തമിഴിലും ഇതിനോടകം തന്നെ വാമിഖ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 9 ആണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

 

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

5 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago