‘മാധ്യമ പ്രവര്‍ത്തകനാകാൻ ആഗ്രഹിച്ചു’ ; ജോത്സ്യനായത്തിനെപ്പറ്റി ഹരി പത്തനാപുരം

അന്ധവിശ്വാസങ്ങളേയും വിശ്വാസത്തിലെ കാപട്യങ്ങളേയും എതിര്‍ക്കുന്ന ജോത്സ്യന്‍. ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തന്‍ എന്നൊക്കെ പറയുന്നത് പോലെ നടപ്പുരീതിയ്ക്ക് എതിരെ സഞ്ചരിക്കുന്നയാളാണ് ഹരി പത്തനാപൂരം. ജോതിഷത്തിന്റേയും വിശ്വാസത്തിന്റേയും മറവില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ അദ്ദേഹം തന്റെ വീഡിയോകളിലൂടേയും മറ്റും എന്നും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ കൂടോത്രത്തെക്കുറിച്ചും അന്ധവിശ്വാസത്തെക്കുറിച്ചും ജോതിഷത്തെക്കുറിച്ചുമൊക്കെ ഹരി പത്തനാപുരം സംസാരിക്കുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരി പത്തനാപരും മനസ് തുറന്നത്. ജോത്സ്യനാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അച്ഛനും അപ്പൂപ്പനും ജോത്സ്യനായിരുന്നു. പക്ഷെ എന്റെ ജീവിതശൈലി അങ്ങനെയുള്ളതായിരുന്നില്ല. മാധ്യമപ്രവര്‍ത്തകനാകാനായിരുന്നു ആഗ്രഹം.

പത്തനാപുരത്തെ ലോക്കല്‍ ചാനലില്‍ വാര്‍ത്ത വായിക്കുമായിരുന്നു. പക്ഷെ എന്റെ അച്ഛനുമായി വളരെ അടുത്ത സൗഹൃദമായിരുന്നു. അച്ഛന് എന്നോട് പറഞ്ഞു, ഈ പാരമ്പര്യം നീ സംരക്ഷിക്കണം, എന്റെ ആഗ്രഹമാണെന്ന്. ചാനലില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ്. അതിന് മുമ്പേ ജോതിഷം പഠിച്ചിരുന്നു.അച്ഛന്‍ പറഞ്ഞ ശേഷം ആധികാരികമായി പഠിച്ചു. പക്ഷെ അതില്‍ ഇരിക്കാന്‍ മടിയായിരുന്നു. അന്നും ഇന്നും എന്റെ ജീവിതശൈലി ഒരു ജോത്സ്യന് ചേര്‍ന്നതല്ല. പക്ഷെ എന്ത് ചെയ്താലും അതില്‍ ഏറ്റവും മികച്ചത് ആയിരിക്കണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ജോതിഷത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിച്ചത്. ഇതായിരുന്നില്ലെങ്കില്‍ ഞാനൊരു മാധ്യമപ്രവര്‍ത്തകനാവുകയും മാപ്ര എന്ന പേര് കേള്‍ക്കുകയും ചെയ്‌തേനെ. രണ്ടിലും ഞാന്‍ ഏറ്റെടുക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നതിനാല്‍ എനിക്ക് ധാരാളം ശത്രുക്കളുണ്ട്. ഇതുവരേയും അവരുടെ ട്രാപ്പില്‍ വീഴാതിരിക്കുന്നതിന്റെ കാരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമാണെന്ന് തോന്നുന്നു.

അന്നത്തെ ചാനലിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ഇടയിലായിരുന്നു. അത് ജോതിഷത്തിലും എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ എതിര്‍ക്കുന്നത് കുഞ്ഞു പ്രശ്‌നവുമായി ചെല്ലുന്ന ഒരാളിലേക്ക് നൂറ് വലിയ പ്രശ്‌നങ്ങള്‍ ഇടുന്നതിനെയാണ്. പൈസ കൊണ്ടു വരൂ, നിങ്ങളുടെ പ്രശ്‌നം ഞാന്‍ പരിഹരിക്കാം എന്ന് പറയുന്നതിനെയാണ്. അമ്പതിനായിരവും ഒരു ലക്ഷവും ചോദിക്കുന്നതിനെ ഞാന്‍ എതിര്‍ക്കും.ഷത്തിലും വരണം. അടിസ്ഥാന നിയമങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ. എനിക്ക് പ്രവചിക്കാന്‍ അറിയില്ല. പ്രവര്‍ത്തനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രളയമുണ്ടാകുമെന്ന് ഞാനടക്കം ആരും പ്രവചിച്ചില്ല. പക്ഷെ ഞാനന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. കൊവിഡും പ്രവചിക്കാനായില്ല. പക്ഷെ അന്നും സഹായിക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ നിന്നു. ആ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയപ്പോഴും ഞാന്‍ പ്രവചിക്കാനല്ല തിരഞ്ഞിറങ്ങുകയാണ് ചെയ്തത്. സാമ്പത്തിക നേട്ടമുണ്ടാക്കണമെങ്കില്‍ എനിക്ക് മിണ്ടാതിരുന്നാല്‍ മതി. ലക്ഷങ്ങള്‍ ദിവസവും ഉണ്ടാക്കുന്ന ജോത്സ്യന്മാരുണ്ട് ഇവിടെ. നിശ്ബദ്‌നാകാത്തതു കൊണ്ടാണ് എനിക്ക് സാമ്പത്തിക െൈക്രസുണ്ടാകുന്നത്. മിണ്ടാതിരിക്കാന്‍ ആളുകള്‍ തന്നെ എനിക്ക് പണം തരും.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

28 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago