ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് ഞങ്ങള്‍ക്കതിന് കഴിവുണ്ടെന്ന് കാണിക്കാനല്ല!

കേരളത്തിൽ തുടര്ഭരണം കൈവരിച്ച എൽഡിഎഫ് സർക്കാരിനും തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച വനിതകൾക്കും അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്‌മ ആയ ഡബ്ല്യൂസിസി യുടെ അഭിനന്ദന കുറിപ്പാണു സോഷ്യൽ മീഢിയയിൽ ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പിൽ വിജയം നേടിയ മുഴുവൻ വനിതാ സ്ഥാനാർഥികളെയും അഭിനന്ദിച്ച് കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇവരുടെ ഫേസ്ബുക് പേജിൽ കൂടിയാണ് അഭിനന്ദന പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം,

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത വനിതകളെ ഡബ്ല്യൂസിസി ഹൃദ്യമായി അഭിനന്ദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.. ഓരോ പൗരനും ഭരണഘടന നല്‍കുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വനിരയിലെ നിങ്ങളുടെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

ആരോഗ്യപരിപാലനത്തില്‍ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15ാമത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ.രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും ഡബ്ല്യൂസിസി ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. തുടര്‍ഭരണം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങള്‍. ഭരണപക്ഷത്തില്‍ ജനങ്ങള്‍ ഒരിക്കല്‍കൂടി അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് പ്രവര്‍ത്തി മേഖലയെ വ്യാപിപ്പിച്ച് കൊണ്ട് ജനങ്ങളെ സേവിക്കുവാന്‍ കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. സ്ത്രീകളുടെ, വിശിഷ്യാ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഡബ്ല്യൂസിസി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങളോട് സമാനുഭാവത്തോടും തുറന്ന മനസ്സോടുമുള്ള സമീപനം തുടരുമെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുമാരംഭിച്ച, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള യാത്ര പൂര്‍ണ്ണതയില്‍ എത്തിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ആദ്യപടിയായി പുതിയ ഗവണ്മെന്റ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അതിന്മേല്‍ മേല്‍ നടപടികള്‍ കൈക്കൊള്ളുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. മലാല യൂസഫ്‌സായിയുടെ ഈ വാചകത്തോടെ ഞങ്ങള്‍ അവസാനിപ്പിക്കട്ടെ. ”ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് ഞങ്ങള്‍ക്കതിന് കഴിവുണ്ടെന്ന് കാണിക്കാനല്ല, മറിച്ച് അതിനു കഴിയാത്തവരുടെ ശബ്ദം ലോകം കേള്‍ക്കാനായാണ്. ഞങ്ങളില്‍ പകുതിയെ മുന്നേറുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ല.’

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

3 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

4 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

5 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 hours ago