മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങിയ താരമാണ് നടി വീണ നായർ. ഇപ്പോഴിതാ തന്റെ വിവാഹമോചനവാർത്തകളിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ രണ്ടു വർഷമായി താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും നടി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വീണ നായർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ഞാനൊരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ മറക്കാൻ പറ്റാത്ത ഒന്നാണ് അമൻ. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തിയാണ്. അതിനൊരു മാറ്റവും ഇല്ല. ഞങ്ങളിപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ഇക്കാര്യം ആദ്യമായാണ് ഒരു മീഡിയയിൽ തുറന്ന് പറയുന്നത്. രണ്ടു വർഷമായിട്ട് ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ ഇരുവരും ഒരുമിച്ച തന്നെയാണ് നോക്കുന്നത്.
ഇപ്പോൾ ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി കഴിയുകയാണ്. അതേ സമയം വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ഞാൻ. അതേ സമയം ഞാനും അമനും ഡിവോഴ്സായിട്ടില്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ ഇതുവരെ എത്തിയിട്ടില്ലെന്നും വീണ നായർ വ്യക്തമക്കി.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…