വിവാഹത്തെക്കുറിച്ചുള്ള ചോദ്യം തന്നെ അലോസരപ്പെടുത്തുന്നു; ശ്രുതി ഹാസനുമായുള്ള പ്രണയത്തെക്കുറിച്ച് ശന്തനു

കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനും ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയും തമ്മിലുള്ള പ്രണയം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയാണ്. ഏറെനാളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ വിവാഹം സംബന്ധിച്ച വാര്‍ത്തകളൊന്നും ഇരുവരും പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പ്രതികരിക്കുകയാണ് ഇരുവരും. രണ്ടാളും കലാ രംഗത്തുള്ളവരായതിനാല്‍ ജോലിയ്ക്ക് തന്നെ ആണ് ആദ്യത്തെ പ്രധാന്യമെന്നും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ശാന്തനു ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്ന് ശ്രുതി ഹാസനും പറഞ്ഞിരുന്നു. ‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാമൂഹിക ഘടനകള്‍ മനസിലാക്കാന്‍ പ്രയാസമാണ്. ഞാന്‍ എപ്പോഴും സ്വതന്ത്രമായി ജീവിക്കുകയും എന്റെ കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അത് മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്’ എന്നായിരുന്നു ശന്തനുവിന്റെ വാക്കുകള്‍.

താനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല. കലയിലൂടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നുമായിരുന്നു ശന്തനു പറഞ്ഞത്. അമേരിക്കന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലെയുമായുള്ള ശ്രുതിയുടെ പ്രണയവും വേര്‍പിരിയലും അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നാലുവര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

47 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

50 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago