ആറ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് എഴുതി സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ഒരു പ്രണയ കഥയായാണ്്. വീണ്ടും മലയാളത്തിന്റെ ഭാഗമാകുന്ന ഭാവനയ്ക്ക് ആശംസകളറിയിക്കുകയാണ് പ്രമുഖ താരങ്ങൾ. ഇൻസ്റ്റാഗ്രാം റീൽസായാണ് ഭാവനയ്ക്ക് ആശംസകളറിയിക്കുന്നത് ഇതിന്റെ വീഡിയോ താരം ഇൻസ്റ്റാഗ്രാം പങ്കുവെച്ചിട്ടുണ്ട്.
എന്റെ ഈ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവരോടും, ഞാൻ വീണ്ടും മലയാള സിനിമയിൽ പ്രവർത്തിക്കണമെന്ന് നിർബന്ധിച്ച എല്ലാവർക്കും നന്ദി. നാളെ മുതൽ മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാവന ഇൻസ്റ്റാഗ്രമിൽ കുറിച്ചത്. നടൻ മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയവരുടെ ആശംസയുമായി എത്തിയ വീഡിയോയിൽ ഉള്ളത്.
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിൽ ഷറഫുദ്ദീനാണ് നായകൻ. ചിത്രത്തിൽ സാനിയ റാഫി, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോൺഹോമി എന്റെർടൈൻമെന്റ്സിന്റെ ബാനറിൽ ലണ്ടൻ ടാക്കീസുമായി ചേർന്ന് റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…