Technology

വർഷങ്ങൾ കഴിഞ്ഞിട്ടും ഫോണിന് ഒരു പ്രശ്നവുമില്ല, ഇങ്ങനെ പറയുന്നവരേ ഇതാ വമ്പനൊരു പണി, വാട്സ് ആപ്പ് പോയാൽ പിന്നെ എന്ത് കാര്യം

പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്നവർ നിരവധിയാണ്. കയ്യിൽ ഇരിക്കുന്ന ഫോൺ വർഷങ്ങൾ പഴക്കമുള്ളതാണെങ്കിൽ വാട്സ് ആപ്പ് ഉപയോ​ഗിക്കുന്നവർക്ക് പണി കിട്ടുന്ന സാഹചര്യമാണ് ഇപ്പോൾ. വാട്സ് ആപ്പ് ആപ്ലിക്കേഷൻ ഇത്തരം ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4 ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് ആപ്പ് സേവനം അവസാനിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആപ്പിൾ, വാവേ, ലെനോവോ, എൽജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് അക്കൂട്ടത്തിലുള്ളത്. വാട്സ് ആപ്പ് ഒഴിവാക്കാനാകാതെ ഉപയോഗിക്കുന്നവരാണെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയല്ലാതെ രക്ഷയില്ല.

 

പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ആദ്യമായിട്ടല്ല വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഓരോ വർഷവും നിശ്ചിത മോഡലുകളെയാണ് ആപ്പ് നിർമ്മാതാക്കൾ ഇത്തരത്തിൽ ഒഴിവാക്കാറുണ്ട്. ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും അക്കൂട്ടത്തിലുണ്ട്. ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും ആപ്പ് ലഭ്യമാകില്ല.

 

ഇനി വാട്സ് ആപ്പ് പ്രവർത്തിക്കണമെങ്കിൽ ആൻഡ്രോയിഡ് 5 ലോലിപോപ്പ് പതിപ്പിലോ ഐഒഎസ് 12 ഒഎസിലോ പ്രവർത്തിക്കുന്നതോ ഇവയ്ക്ക് ശേഷം പുറത്തിറങ്ങിയ ഒഎസുകളിലോ ഉള്ള ഫോണുകളായിരിക്കണം. സാംസങ് – ഗാലക്‌സി എസ് പ്ലസ്, ഗാലക്‌സി കോർ, ഗാലക്‌സി എക്‌സ്പ്രസ് 2, ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 ആക്ടീവ്, ഗാലക്‌സി എസ്4 മിനി, ഗാലക്‌സി എസ്4 സൂം, മോട്ടോറോള – മോട്ടോ ജി, മോട്ടോ എക്‌സ്, ആപ്പിൾ – ഐഫോൺ 5, ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ (ഒന്നാം തലമുറ), വാവേ – അസെന്റ് പി6 എസ്, അസെന്റ് ജി525, വാവേ സി199, വാവേ ജിഎക്‌സ്1, വാവേ വൈ625, ലെനോവോ- ലെനോവോ 46600, ലെനോവോ എ858ടി, ലോനോവോ പി70, ലെനോവോ എസ്890, സോണി – എക്‌സ്പീരിയ സെഡ്1, എക്‌സ്പീരിയ ഇ3, എൽജി- ഒപ്റ്റിമസ് 4എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് ജി,ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എൽ7 എന്നിവയെയാണ് ആപ്പ് സേവനപരിധിയിൽ നിന്നൊഴിവാക്കുന്നത്

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

3 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

4 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

5 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

8 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

10 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

12 hours ago