സ്വന്തം അനുയായികളെ എൻ ഐ എക്ക് ഒറ്റികൊടുത്തപ്പോൾ സർക്കാർ വിചാരിച്ചില്ല തിരിച്ചടി കിട്ടുമെന്ന് !!

മുഖൈമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന സ്വർണ്ണക്കടത്ത് കേസിന്റെ വിവാദങ്ങൾ കെട്ടടങ്ങാതെ നീറുകയാണ്. പല ഉന്നതന്മാർക്കും പങ്കുള്ള കേസ് സർക്കാരിനെ തന്നെ പിടിച്ച് കുലുക്കിയിരിക്കുകയാണ്, സ്വർക്കടത്തിന്റെ പേരിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിന് തന്നെ വെല്ലുവിളി നേരിടേണ്ടി വരും എന്ന രീതിയിൽ അന്വേഷണവുമായി മുമ്പോട്ട് പോവുകയാണ് കേന്ദ്ര ഏജനിസി കൂടിയായ NIA.

ഇതുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പങ്കിട്ടിരിക്കുകയാണ്  നടനും സംവിധായകനുമായ ജോയ് മാത്യു. സ്വന്തം അനുയായികളായ രണ്ട് വിദ്യാർത്ഥികളെ സർക്കാർ ഒറ്റുകൊടുത്തതിന്റെ ഫലമാണ് അവരിന്നു അനുഭവിക്കുന്നത് എന്ന് ജോയ് മാത്യു അഭിപ്രയപ്പെടുന്നു. അലൻ – താഹ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരത്തിന്റെ ഈ പരാമർശം.

ഒരമ്മയുടെ കണ്ണുനീരിനു കടലുകളിൽ ഒരു രണ്ടാം പ്രളയം ആരംഭിക്കാൻ കഴിയും മകനേ കരുണയുള്ള മകനേ ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ് നീ ബലിയായത് ?” പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !

അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി ! ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ എങ്ങിനെ തെറ്റുപറയാനാകും ? അറിയിപ്പ് : കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക.

 

Krithika Kannan