ഇനി ആരും കല്യാണക്കാര്യം ചോദിക്കരുത്, ആ കാര്യത്തില്‍ തീരുമാനമായി! സനുഷ

ബാലതാരമായി അഭിനയ ജീവിതത്തിന് തുടക്കമിട്ട നടിയാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം വെള്ളിത്തിരയിലെത്തി. മലയാളികള്‍ക്ക് സനുഷയെന്നാല്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു താരത്തിന്റെ ഓരോ വളര്‍ച്ചയും. ഇപ്പോഴിതാ സനുഷ പങ്കുവച്ച ഏറ്റവും പുതിയ റീല്‍ വീഡിയോയില്‍ ആണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാണ് ഈ വീഡിയോ. ‘ഞാന്‍ എപ്പോള്‍ കല്യാണം കഴിക്കും’ എന്ന ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം നല്‍കുന്ന ഉത്തരം ‘ഒരിക്കലും അത് സംഭവിയ്ക്കില്ല’ എന്നാണ്. അപ്പോഴുള്ള സനുഷയുടെ മുഖഭാവവും ഏറെ രസകരമാണ്.

കല്യാണപ്രായം ആയില്ലേ, കല്യാണം ശരിയായില്ലേ എന്നൊക്കെയുള്ളത് ഏവരും നേരിടുന്ന ചോദ്യമാണ്. സെലിബ്രിറ്റികള്‍ ആയാല്‍ പോലും അവര്‍ നേരിടുന്ന ഈ ചോദ്യത്തിന് മാത്രം മാറ്റം ഉണ്ടാവാറില്ല. പക്ഷെ സനുഷയുടെ ഈ വീഡിയോ ഒരു മുന്‍കൂര്‍ ജാമ്യം ആണെന്നാണ് ആരാധകര്‍ പറയുന്നത്.

‘അപ്പോള്‍ ആ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാം ഒരു തീരുമാനം ആക്കി തന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ലോല ലോല എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടു കൂടെയാണ് വീഡിയോ വന്നിരിയ്ക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമിന്റെ ഈ തീരുമാനം കേട്ട് സനുഷയുടെ ‘ലോല ഹൃദയം’ തകര്‍ന്നു എന്ന് തോന്നുന്നുവെന്നും ചെറുക്കന്‍ രക്ഷപെട്ടു എന്നു തുടങ്ങി നിരവധി കമന്റുകള്‍ ഇതിനെത്തിയിട്ടുണ്ട്. ചിലര്‍ വളരെ ഗൗരവമായി സനുഷയെ ഉപദേശിക്കുന്നും ഉണ്ട്, ‘കല്യാണം കഴിക്കരുത് കേട്ടോ, ഇതുപോലെ എന്നും ഹാപ്പിയായി , സ്വാതന്ത്രത്തോടെ ഇരിക്കുന്നത് തന്നെയാണ് നല്ലത്’ എന്നാണ് ചിലര്‍ പറയുന്നത്.

കമന്റുകള്‍ക്ക് സനുഷ മറുപടിയും നല്‍കുന്നുണ്ട്. ചെറുക്കന്‍ രക്ഷപ്പെട്ടു എന്ന് പറഞ്ഞപ്പോള്‍, നീ വേണ്ട എന്ന് പറഞ്ഞ് ഇടിയ്ക്കുന്ന ഇമോജിയിട്ടു. ഈ പറഞ്ഞത് നമുക്ക് അങ്ങ് തിരുത്തിയാലോ എന്ന് ചോദിച്ചയാളോട്, ഓ വേണ്ടാന്നേ എന്നാണ് സനുഷയുടെ മറുപടി. നാല് തവണ നോക്കിയിട്ടും ഇങ്ങനെ തന്നെയാണ് വന്നത്, അത് കൂടെ ഇടാനുള്ള അവസ്ഥ ഇല്ലാത്തത് കൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യാത്തത് എന്ന് ഒരു കമന്റിന് മറുപടിയായും സനുഷ പറയുന്നുണ്ട്.

 

 

 

Rahul

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago