‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏത്’? യൂട്യൂബിന്റെ ചോദ്യം

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍  അല്ലെങ്കിൽ വിന്റജ് മോഹൻലാൽ എന്ന് . ശെരിയാണ്  തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, നൃത്തച്ചുവടുകളിലെ അനായാസതയുടെയും കോമിക് ടൈമിംഗിന്‍റെയും സംഘട്ടന രംഗങ്ങളോടുള്ള ആവേശത്തിന്‍റെയുമൊക്കെ പേരില്‍ മോഹന്‍ലാല്‍ എക്കാലവും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇത് സോഷ്യൽ   മീഡിയ കാലമാണ് . സോഷ്യൽ മീഡിയ  വഴിയാണ്  ആരാധകാരുടെ ഫാൻഫികറ്റുകളും പ്രൊമോഷനുമൊക്കെ നടക്കുന്നത് .  കാരണം  സോഷ്യല്‍ മീഡിയയുടെ കാലത്തെ ട്രെന്‍ഡുകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല. പ്രത്യേകിച്ചും റീല്‍സും ഷോര്‍ട്ട്സും അടക്കമുള്ള ഷോര്‍ട്ട് വീഡിയോ ഫോര്‍മാറ്റുകള്‍ ജനപ്രിയമായതോടെ. ഏതെങ്കിലും ഒരു അക്കൌണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ഒരു വീഡിയോ അതിലെ ദൃശ്യത്തിന്‍റെ പ്രത്യേകത കൊണ്ടോ ഗാനമോ നൃത്തമോ കൊണ്ടോ ഒക്കെ ലോകത്തിന്‍റെ മറ്റൊരറ്റത്തേക്ക് തന്നെ ട്രെന്‍ഡ് ആയി പോവാം. കേരളത്തില്‍ നിന്ന് ഏറ്റവുമൊടുവില്‍ സംഭവിച്ചിരിക്കുന്ന അത്തരമൊരു ട്രെന്‍ഡ് മോഹന്‍ലാലിന്‍റെ ഒരു നൃത്തമാണ്. ഒന്നാമന്‍ എന്ന ചിത്രത്തിലെ പിറന്ന മണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിലെ നൃത്തരംഗമാണ് മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറല്‍ ആയിരിക്കുന്നത്. രണ്ട് മാസം മുന്‍പ് ഇന്‍സ്റ്റയില്‍ നിന്ന് തുടങ്ങിയ ട്രെന്‍ഡ് പിന്നീട് ഷോര്‍ട്ട്സിലേക്കും എക്സിലേക്കുമൊക്കെ എത്തി. ഇപ്പോഴിതാ യുട്യൂബ് ഇന്ത്യയും ഈ ട്രെന്‍ഡ് ആസ്വാദകരുമായി ആഘോഷിക്കുകയാണ്.

1.7 മില്യണ്‍ ഫോളോവേഴ്സ് ഉള്ള തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടിലാണ് സൌണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ നൃത്തം ചെയ്യുന്ന ഈ ഗാനം ഏത് സിനിമയിലേതാണെന്ന് ഊഹിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്. നിരവധി പേരാണ് ഇതിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‍ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഒന്നാമനിലെ പാട്ടിലെ മോഹന്‍ലാലിന്‍റെ ചുവടുകള്‍ ഉള്‍പ്പെടുത്തിയ റീല്‍ ഓഗസ്റ്റ് 10 നാണ് ആദ്യം എത്തിയത്. ഇന്‍റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ ഡാന്‍സ് എഡിറ്റ് ചെയ്തതായിരുന്നു ഈ വീഡിയോ. ഇതുവരെ 1.4 മില്യണ്‍ കാഴ്ചകളാണ് ഈ റീലിന് ലഭിച്ചിരിക്കുന്നത്. ഇത് വൈറല്‍ ആയതോടെ ഈ ട്രെന്‍ഡ് ഭാഷാതീതമായി തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ഡിഎക്സിലെ നീലനിലവേ, ബീസ്റ്റിലെ അറബിക് കുത്ത്, ലിയോയിലെ നാ റെഡി തുടങ്ങി മോഹന്‍ലാലിന്‍റെ സ്റ്റെപ്പിനൊപ്പം ചേര്‍ക്കപ്പെടുന്ന ഗാനങ്ങള്‍ അനവധിയാണ്. ഏത് എഡിറ്റിനും ശ്രദ്ധ ലഭിക്കുന്നുമുണ്ട്. . അതേസമയം സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന  എമ്പുരാന്‍റെ ചിത്രീകരണം  ആരംഭിചു . ആദ്യ ഷൂട്ട് ഡൽഹിയിൽ ആയിരുന്നു.  ഒരു ദിവസത്തെ ചിത്രീകരണം മാത്രമായിരുന്നു  ഡൽഹിയിലുണ്ടായിരുന്നത്. അതിന് ശേഷം  ചിത്രീകരണം ഷിംല  ലഡാക്ക എന്നിവിടങ്ങളിലാണ്. ഡൽഹിയിലെ ഒരു ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തുകായും ചെയ്ത . .ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനര്‍ ആയ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാനില്‍ പണം മുടക്കുന്നുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago