Bigg boss

അർജുനോട് ജാൻമണിക്ക് പക തോന്നാൻ കാരണം അതാണ്; ജാൻമണിയെക്കുറിച്ച്‌ ചോദിച്ച് ശ്രീതു

ജാന്മണിയുടെ റീഎൻട്രിയും ഹൗസിൽ എത്തിയതിന് ശേഷമുള്ള സംഭവ വികാസങ്ങളും ഇപ്പോൾ പുറത്തു ചർച്ചയാകുന്നുണ്ട്. ജാൻമണിയാണ് ഹൗസിലേക്ക് ആദ്യം എത്തിയത്. എന്നാൽ ബിഗ് ബോസിൽ കയറിയത് മുതൽ ജാൻമണി അർജുനയെയാണ് ലക്ഷ്യമിടുന്നത്. ഹൗസിലെത്തി എല്ലാവരോടും സംസാരിക്കുമ്പോൾ അർജുനെ മാത്രം ഒഴിവാക്കിയതും അവഗണിച്ചതും ശ്രീതുവിനോട് പറഞ്ഞ സ്റ്റേറ്റ്മെന്റുമെല്ലാമാണ് ചർച്ചയാകുന്നത്. പ്രേക്ഷകർക്കിടയിൽ അർജുന് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാൻ വേണ്ടിയാണ് ജാൻമണി ശ്രമിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. കഴിഞ്ഞ ദിവസം അർജുനും ശ്രീതുവും ഇരിക്കുന്ന സമയത്ത് എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്, ഡോണ്ട് ലവ് മീ എന്ന് ജാൻമണി അർജുനോട് പറയുന്നുണ്ട്. എന്നാൽ ഓക്കെ എന്ന് മാത്രമാണ് അർജുൻ മറുപടി പറയുന്നത്. അതോടെ ജാൻമണിയുടെ പ്രവൃത്തി ശ്രീതുവിനും ഇഷ്ടപ്പെട്ടിരുന്നില്ല. ഒടുവിൽ അർജുനോട് തന്നെ ജാൻമണിയെക്കുറിച്ച് ചോദിക്കുകയാണ് ശ്രീതു.  എന്താണ് ജാൻമണിയുമായുള്ള പ്രശ്‌നം എന്നാണ് ശ്രീതു ചോദിക്കുന്നത്.  ജാൻമണിയെ നേരത്തെ അറിയുമോ എന്ന് ശ്രീതു ചോദിക്കുമ്പോൾ ജസ്റ്റ് അറിയാം എന്ന് അർജുൻ പറയുന്നു. ഒരു തവണ ഫോൺ വിളിച്ചിട്ടുണ്ടെന്നും വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും അർജുൻ പറയുന്നുണ്ട്. ശ്രീതുവിന് അർജുനോട് കുറച്ച് കാര്യങ്ങൾ കൂടി ചോദിക്കണമെന്ന് ഉണ്ടെങ്കിലും അർജുൻ അവിടെ നിന്ന് പോവുകയാണ്‌.  എന്നാൽ ജാൻമണിയുടെ പെരുമാറ്റത്തെ നിരവധി പേരാണ് വിമർശിക്കുന്നത് .

ജാൻന്മണിയ്ക്കു അവിടെ പകയുള്ള രണ്ടു പേരുണ്ട്. ഒന്ന് അർജ്ജുൻ , രണ്ട് നോറ. ഇവർ രണ്ടു പേരും വീക്കെൻഡ് എപ്പിസോഡിൽ ലാലേട്ടന്റെ മുന്നിൽ വച്ച് ജാന്മണിക്കെതിരെ സംസാരിച്ചിട്ടുണ്ട്. ജാന്മണി അവരെ പാമ്പർ ചെയ്യുന്നവരെയും പുകഴ്ത്തുന്നവരെയും മാത്രമാണ് സ്നേഹിക്കുന്നതെന്നും ജാന്മണിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ പിന്നെ ജാന്മണിയുടെ മറ്റൊരു മുഖമായിരിക്കും കാണുകയെന്നുമൊക്കെയാണ് മിക്കവാറും പറയുന്നത്. ഹൗസിലുണ്ടായ ഒരു പ്രശ്നത്തിന് ശേഷം ജാന്മണി തല കറങ്ങി വീഴുകയും അർജുൻ ജാന്മണിയെ പൊക്കിയെടുത്തു മെഡിക്കൽ റൂമിലേക്ക് കൊണ്ട് പോവുകയും ചെയ്‌തിരുന്നു. എന്നാൽ അതിനു ശേഷം അർജുൻ പറഞ്ഞത് ജാന്മണിയുടെ കണ്ണുകൾ ചലിക്കുന്നുണ്ടായിരുന്നു അതുകൊണ്ട് തെന്നെ ജാന്മണി അത് അഭിനയിച്ചത് ആണെന്നായിരുന്നു. സഹ മത്സരാര്ഥികളോടടക്കം അത് അർജുൻ പറയുകയും ചെയ്തിരുന്നു. എന്നാൽ അത് മാത്രമല്ല വെയ്ക്കണ്ട എപ്പിസോഡിൽ ലാലേട്ടൻ ചോദിച്ചപ്പോഴും ജാന്മണി തലകറക്കം അഭിനയിച്ചതാണെന്നാണ് അർജുൻ പറഞ്ഞത്. അതിനു ശേഷമാണ് അർജുനോട് ഇത്രയധികം ദേഷ്യം ജൻമനായി കാണിക്കുന്നത്. അതുകൊണ്ട് തന്നെ തലകറക്കം അഭിനയിച്ചത് ആണ് എന്ന് അർജുൻ എല്ലാവരോടും പറഞ്ഞതിന്റെ പകയാണ് ജാൻമണിക്ക് എന്നിങ്ങനെയുള്ള  അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  ഇതേപോലെ തന്നെയാണ് നോറയുടെ കാര്യവും. പല തവണ ജാന്മണിക്കെതിരെ സംസാരിച്ച മത്സരത്തിയാണ് നോറ. ഹൗസിലുണ്ടായിരുന്നപ്പോൾ നോറ അടക്കമുള്ള മത്സരാര്ഥികളോടുള്ള ജാൻമണിയുടെ പെരുമാറ്റം കാരണമാണ് പ്രേക്ഷകർക്ക് ജാൻമണിയോട് ഇഷ്ടം കുറയാൻ കാരണമായത്. നോറയുമായുള്ള തർക്കങ്ങൾ ജാൻമണിയുടെ ഇമേജിനെ ബാധിച്ചിരുന്നു. ജാൻമണി വഴക്കിനിടെ ഉപയോ​ഗിച്ചിരുന്ന ശാപവാക്കുകളാണ് വിമർശനങ്ങൾ ഉയരാൻ കാരാണായത്. ഹൗസിലേക്ക് രേണ്ടി നടത്തിയ ശേഷവും ജാന്മണിയുടെ പെരുമാറ്റത്തിൽ വല്യ മാറ്റങ്ങൾ ഒന്നും തന്നെയില്ലെന്ന് കഴിഞ്ഞ ദിവസം കൊണ്ട് തന്നെ വ്യക്തമായി. വന്നു കയറി പിറ്റേദിവസം തന്നെ ഋഷിയുമായും ജാന്മണി ഉടക്കുന്നുണ്ട്.  അതേസമയം രസ്മിൻ ആണ് ഇന്ന് രാവിലെ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കയറിയത്. മാത്രമല്ല അപ്സരയും രതീഷ്കുമാറും ഇന്ന് കയറുമെന്നും പറയുന്നുണ്. വെള്ളിയാഴ്ച്ച വരെയാണ് റീഎൻട്രികൾ നടക്കുന്നത്.  നിലവിൽ ആറ് മത്സരാർത്ഥികളാണ് ബി​ഗ് ബോസ് വീട്ടിൽ ഉള്ളത്. ഋഷി, ജാസ്മിൻ, അഭിഷേക്, ജിന്റോ, ശ്രീതു, അർജുൻ എന്നിവരാണ് ആ ആറ് പേർ. ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. ആരാകും കപ്പുയർത്തുകയെന്ന് അറിയാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

Suji

Entertainment News Editor

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

26 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

29 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

40 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

48 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago