Film News

അച്ഛനെ പോലെ കരുതണമെന്ന് പറഞ്ഞിട്ട് ഇപ്പോൾ പ്രണയത്തോടെ അഭിനയിക്കാനോ, നോ പറഞ്ഞ വിജയ് സേതുപതി, വൻ കയ്യടി

നടി കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കാൻ വിജയ് സേതുപതി വിസമ്മതിച്ചത് നേരത്തെ വളരെ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ വിജയ് സേതുപതി തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. തൻറെ പുതിയ ചിത്രമായ മഹാരാജയുടെ റിലീസിന് മുന്നോടിയായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ?ത്തിൽ തന്റെ നിലപാട് വിജയ് വ്യക്തമാക്കിയത്.

പ്രായ വ്യത്യാസം തന്നെയാണ് കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താൻ തയാറാകാത്തതിന് കാരണമെന്ന് വിജയ് സേതുപതി പറഞ്ഞു. “ഡിഎസ്പി സിനിമയിൽ കൃതിയുടെ ജോഡിയാകാനുള്ള ഓഫറാണ് നിരസിച്ചത്. ഉപ്പണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ കൃതിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിരുന്നു. അത് ഡിസിപി നിർമ്മാതാക്കൾക്ക് അറിയില്ലായിരുന്നു. ഉപ്പണ്ണയിലെ ഒരു സീനുണ്ട്, ഞങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ കൃതി നെർവസായി. ഞാൻ കൃതിയോട് നീ എൻറെ മകനേക്കാൾ അൽപ്പം മൂത്തതാണെന്ന് ഷൂട്ട് ചെയ്യുമ്പോൾ എന്നെ അവളുടെ യഥാർത്ഥ പിതാവായി കണക്കാക്കാൻ ആവശ്യപ്പെട്ടു” – വിജയ് സേതുപതി പറഞ്ഞു.

ഡിഎസ്പി നായികയായി കൃതിയെ ആണ് പരിഗണിച്ചിരുന്നത്. എന്നാൽ അതിന് മുൻപ് വിജയ് സേതുപതി ബുച്ചി ബാബു സനയുടെ തെലുങ്ക് ചിത്രമായ ഉപ്പണ്ണയിൽ കൃതിയുടെ പിതാവായാണ് അഭിനയിച്ചത്. ഇതോടെ കൃതി ഷെട്ടിയുമായി ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ വിജയ് സേതുപതി വിസ്സമ്മതിക്കുകയായിരുന്നു. വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. ചിത്രം വ്യത്യസ്തമായ ഒരു ത്രില്ലറാണ് എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.

Ajay

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago