ഒരു പനി പോലും വരാത്ത ആളായതുകൊണ്ടു ഇങ്ങനൊരു അസുഖമുണ്ടകുമെന്ന് ചിന്തിച്ചില്ല! പ്രദീപിന്റെ മരണത്തെ കുറിച്ച് ഭാര്യ 

Follow Us :

പ്രേഷകരുടെ ഇഷ്ട്ട നടൻ കോട്ടയം പ്രദീപ് അന്തരിച്ചിട്ട് അടുത്ത ഫെബ്രുവരി ആകുമ്പോൾ രണ്ടു വര്ഷം തികയുന്നു, ഇപോൾ നടന്റെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഒരിക്കലും അദ്ദേഹത്തിന് ഇങ്ങനൊരു മരണം ഉണ്ടാകുമെന്നു ചിന്തിച്ചില്ല, ഒരു പനിപോലും അദ്ദേഹത്തിന് അങ്ങനെ വന്നട്ടില്ല, അത് തന്നെയല്ല ആരോഗ്യത്തെ കുറിച്ച് അദ്ദേഹം നല്ലതായി ശ്രെദ്ധിക്കുകയും ചെയ്യുമായിരുന്നു

ബി പി യും ,കൊളസ്ട്രോളും എല്ലാം അദ്ദേഹം പരിശോധിച്ച് ഭക്ഷണ ക്രമവും നടത്താറുണ്ട്, ഒരുകാര്യത്തിലും അദ്ദേഹത്തെ അലസനായി ഒരിക്കലും ഞങ്ങൾ കണ്ടിട്ടില്ല, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്നു ഞാൻ എപ്പോളും മകനോട് പറയുമായിരുന്നു, മരിക്കുന്നതിന്റെ തലേദിവസം പോലും മകളോട് വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു, ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുൻപേ അദ്ദേഹം മകൾക്കുള്ള സ്വർണ്ണം വാങ്ങിച്ചിരുന്നു

നാളെ ഡബ്ബിങ് ഉണ്ടെന്നു പറഞ്ഞാണ് അദ്ദേഹം രാത്രിയിൽ കിടന്നുറങ്ങിയത്,കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നെഞ്ച് വേദന വന്നു, ശരിക്കും ഒരു പനിപോലും വരാത്ത അദ്ദേഹത്തിന് ഇങ്ങനൊരു വേദന വന്നു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന് ചിന്തിച്ച ഞങ്ങളോട് ഡോക്ടറുമാർ രക്ഷിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ ചങ്കാണ് തകർന്നത്