അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ 

Follow Us :

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അടുത്തിടെ മധു ബാലകൃഷ്ണന്റെ പിറന്നാൾ ഫ്ലവേഴ്സ് ടോപ് സിങ്ങർ വേദിയിൽ വെച്ച് ആഘോഷിച്ചിരുന്നു.  ആഘോഷങ്ങളുടെ ഭാ​ഗമായി സർപ്രൈസ് നൽകാൻ ഭാര്യ ദിവ്യയും ടോപ്പ് സിങറിന്റെ വേദിയിൽ എത്തിയിരുന്നു. ദിവ്യയെ പെട്ടെന്ന്  വേദിയിൽ കണ്ടത് മധു ബാലകൃഷ്ണനും വലിയ സർപ്രൈസ് ആയിരുന്നു, ഈ ഒരു സർപ്രൈസിന് ഗായകൻ എല്ലാവരോടും നന്ദി പറയുകയും ചെയ്യ്തു

അതിനു ശേഷമാണ് ഇരുവരും വീട്ടിലെ മധു എങ്ങനെയാണ്ന്നതിനെ കുറിച്ച്ഭാര്യ ദിവ്യ വെളിപ്പെടുത്തിയത്. സന്തോഷം വരുമ്പോൾ മധു പാട്ട് പാടു൦ എന്നാൽ ദുഖം വന്നാൽ അതിൽ കുറച്ച് ദേഷ്യം കൂടിയുണ്ടാകും.ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്. വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും. പക്ഷെ വേ​ഗം തണുക്കും, എന്നാൽ ദിവ്യയെ കുറിച്ച് മധു പറഞ്ഞത് തന്റെ അടുത്ത് ദിവ്യ ദേഷ്യം കാണിക്കാറില്ല, ദിവ്യയുടെ ദേഷ്യം താൻ കണ്ടിട്ടുള്ളത് കുട്ടികളുടെ അടുത്താണ്,അതും പിള്ളേരെ പഠിപ്പിക്കുമ്പോഴാണ് ദിവ്യയുടെ ശബ്ദം താൻ കേൾക്കുന്നത്.

ഇത്രയും ശബ്ദവും ദേഷ്യവുമൊക്കെ ദിവ്യയ്ക്കുണ്ടായിരുന്നുവോയെന്ന് അത്തരം സന്ദർഭങ്ങളിലാണ് താൻ ആലോചിക്കുന്നത്, എല്ലാവരോടും ചിരിക്കു ദിവ്യ. 24 മണിക്കൂറും ചിരിയാണ്. എന്താണ് ചിരിയുടെ രഹസ്യമെന്ന് വരെ ആളുകൾ ദിവ്യയോട് ചോദിക്കാറുണ്ട്. പക്ഷെ തന്റെ അടുത്ത് മാത്രം ദിവ്യ ചിരിക്കാറില്ല ഗായകൻ പറയുന്നു. പിന്നെ തനിക്ക് ദേഷ്യം വരാറുള്ള പ്രധാന കാര്യം ദിവ്യയ്ക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചോദിച്ചാൽ ഒന്നും മിണ്ടില്ല. മുഖം വീർപ്പിച്ച് ഇരിക്കും. പ്രശ്നമുണ്ടായാൽ ആദ്യം കോംപ്രമൈസ് ചെയ്യുന്നത് താനാണ്