ലൈവ് റിപ്പോർട്ടിങ്ങിനിടെ മുന്നിൽ നിന്ന ആണ്‍കുട്ടി തല്ലി മാധ്യമപ്രവർത്തക; വീഡിയോ

തത്സമയ സംപ്രേക്ഷണത്തിനിടെ പാകിസ്ഥാന്‍ വനിതാ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയെ തല്ലുന്ന വീഡിയോ വൈറലാകുന്നു. ക്യാമറയ്ക്ക് മുന്നില്‍ ലൈവ് റിപ്പോര്‍ട്ടിങ് നല്‍കുകയായിരുന്ന വനിതാ റിപ്പോര്‍ട്ടര്‍ തന്റെ അടുത്തിരുന്ന ആണ്‍കുട്ടിക്ക് ശക്തമായ അടി നല്‍കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകയെ ആളുകള്‍ വളഞ്ഞിരിക്കുന്നതായി കാണാം. വെള്ള ഷര്‍ട്ടിട്ട ഒരു ചെറുപ്പക്കാരന്‍ അവളുടെ അരികില്‍ നില്‍ക്കുന്നത് കാണാം. അവള്‍ തന്റെ വാര്‍ത്ത ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍, ആണ്‍കുട്ടി തന്റെ കൈ ഉയര്‍ത്തി മറ്റൊരാളെ വിളിച്ചു. പയ്യന്റെ ശബ്ദം കേള്‍ക്കാനാകുന്നില്ലെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ അവനെ തല്ലുന്നത് വ്യക്തമായി കാണാമായിരുന്നു.

കുട്ടി എന്തോ മോശം കാര്യം പറഞ്ഞതായി ട്വിറ്ററിലെ നിരവധി ഉപയോക്താക്കള്‍ കമന്റിട്ടു. പല ഉപയോക്താക്കളും അടിയുടെ കാരണം അറിയാന്‍ ആഗ്രഹിച്ചു, പക്ഷേ മറുപടി ആരില്‍ നിന്നും ലഭിച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകയുടെ പെരുമാറ്റം ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ചില ഉപയോക്താക്കള്‍ അവളെ പിന്തുണച്ചപ്പോള്‍, മറ്റുള്ളവര്‍ അവളുടെ പ്രവൃത്തികള്‍ അനാവശ്യമാണെന്ന് പറഞ്ഞു. അഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വിഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായത്.

Gargi