Malayalam Article

സാരിയുടുത്ത് കബഡി കളിച്ച് സ്ത്രീകള്‍- വീഡിയോ പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍

ചില സ്ത്രീകള്‍ക്ക് സാരി ഉടുക്കുന്നതും നടക്കുന്നതുമൊക്കെ വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഛത്തീസ്ഗഡില്‍ നിന്നുള്ള ഒരു വീഡിയോയില്‍ സാരിയുടുത്ത് കബഡി കളിക്കുകയാണ് കുറച്ചു സ്ത്രീകള്‍.

സാരി ധരിച്ച് നിരവധി സ്ത്രീകള്‍ കബഡി കളിക്കുന്ന വീഡിയോ ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ പങ്കുവെച്ചു. ഈ വീഡിയോയില്‍ സാരിയുടുക്കുന്നത് അത്ര ബുദ്ധിമുട്ടാണെന്ന മിഥ്യയെ പൂര്‍ണ്ണമായും തകര്‍ക്കുന്നു. വീഡിയോയ്ക്ക് 2 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇത്. സ്‌പോര്‍ട്‌സ് വസ്ത്രം ഉപേക്ഷിച്ച് സാരി ധരിച്ച് ആണ് സ്ത്രീകള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. ഇവരുടെ കളികാണാനായി നിരവധി പേര്‍ ചുറ്റും കൂടിയിരുന്നു.

Gargi