Categories: Film News

സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള പരാതി പരിഹാര സെല്‍ ഉടന്‍ എന്ന് സംഘടനകള്‍

തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങ്ങിലാണ് സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള അഞ്ചംഗ സമിതികളുണ്ടാകാനാണ് തീരുമാനം.

സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ ഉയര്‍ത്തുന്ന പരാതികള്‍ ഈ സമിതിയാകും പരിശോധധിക. പിന്നീടിത് ചര്‍ച്ച ചെയ്ത് സംസ്ഥാനതല മേല്‍നോട്ട സമിതിക്ക് കൈമാറും. അവിടെ നിന്നാണ് ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്കായി പൊലീസിന് കൈമാറുക.

നിലവില്‍ രജിസ്റ്റര്‍ ചെയ്തു ഷൂട്ടിങ് തുടങ്ങുന്ന സിനിമകള്‍ക്ക് പുറമെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് നടക്കുന്ന ചിത്രീകരണം ഉള്ളവയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. അമ്മ, ഫെഫ്ക, മാക്ട, പ്രൊഡ്യൂസേഴ്‌സ്, എന്നി സംഘടനകള്‍ക്കൊപ്പം ഡബ്ല്യുസിസി കൂടി ഇരുന്നാണ് തീരുമാനം എടുത്തത്. പുതിയ തീരുമാനം ഡബ്ല്യുസിസിയുടെ വലിയ വിജയമായാണ് കരുതപ്പെടുന്നത്.

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

19 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

1 hour ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago