പത്തു രൂപ നോട്ടിനു മുകളില്‍ യുവതി കാമുകനെഴുതിയ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വിവാഹം തീരുമാനിച്ചെന്നും ഇവിടെ നിന്ന് തന്നെ രക്ഷിക്കണമെന്നും യുവതി കുറിപ്പില്‍ പറയുന്നു. കുസുമം എന്ന പേരുള്ള യുവതിയാണ് കാമുകന്‍ വിശാലിന് പത്തുരൂപ നോട്ടില്‍ കത്തെഴുതിയത്. വീട്ടില്‍ നിന്ന് രക്ഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ‘വിശാല്‍, ഏപ്രില്‍ 26ന് എന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് എന്നെ രക്ഷിക്കൂ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഒരുപാട് സ്‌നേഹത്തോടെ നിന്റെ കുസുമം’ എന്നാണ് യുവതി നോട്ടില്‍ കുറിച്ചിരിക്കുന്നത്.
ഒരു ട്വിറ്റര്‍ യൂസര്‍ പങ്കുവച്ചതോടെയാണ് കുസുമത്തിന്റെ സന്ദേശം ലോകം മുഴുവന്‍ അറിഞ്ഞത്. ഈ സന്ദേശം വിശാല്‍ കാണുമെന്ന പ്രതീക്ഷയിലാണ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ‘ടിറ്ററിന്റെ ശക്തി അറിയട്ടെ. ഏപ്രില്‍ 26ന് മുന്‍പ് കുസുമത്തിന്റെ ഈ സന്ദേശം വിശാല്‍ അറിയട്ടെ. സ്‌നേഹിക്കുന്ന രണ്ടു മനുഷ്യര്‍ ഒരുമിക്കട്ടെ.’ എന്നും ചിത്രം പങ്കുവച്ചു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. വിശാല്‍ എന്നു പേരുള്ള നിങ്ങള്‍ക്ക് അറിയാവുന്ന എലലാവര്‍ക്കും ഈ ചിത്രം ടാഗ് ചെയ്യൂ എന്നും കുറിപ്പില്‍ പറയുന്നുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി. ഇരുവരും ഒന്നിക്കട്ടേയെന്നാണ് സോഷ്യല്‍ മീഡിയ കമന്റ് ചെയ്യുന്നത്. എന്തായാലും യുവതിയുടെ പത്തു രൂപ നോട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ബോളിവുഡ് ഹീറോ ഷാരൂഖ് ഖാനെ നേരില്‍ കണ്ട ഹൃദ്യമായ അനുഭവം കുറിച്ച് രുദ്രാണി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അദ്ദേഹത്തിനെ…
അടുത്തിടെയാണ് നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രം പ്രവശേനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. ക്ഷേത്രത്തിനകത്ത് കയറാനായില്ലെങ്കിലും പുറത്ത്നിന്ന് തൊഴുത് താരം…
ഹൃദയം, ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായി പ്രണവ് മോഹന്‍ലാല്‍ ശ്രദ്ധേയനായി കഴിഞ്ഞു. ഇപ്പോഴിതാ പ്രണവിനെതിരെ…