അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്ടർ വുമൺ. ഗർഭിണികളുടെ കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസിനെത്തുകയാണ്. വണ്ടർ വുമൺ സോണി ലൈവിലാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ പാർവതി തിരുവോത്തും നിത്യ മേനോനും പദ്മ പ്രിയയും സയനോരയയും പ്രധാനവേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ നദിയ മൊയ്തുവും അർച്ചന പദ്മിനിയും ചിത്രത്തിൽ മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ആറ് ഗർഭിണികളുടെ കഥയാണ് വണ്ടർ വുമൺ പറയുന്നത്. ഇപ്പോഴിതാ വണ്ടർ വുമണിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ട്രെയിലറിൽ നമുക്ക് ഗർഭിണികളായ അമ്മമാരെ കാണാൻ കഴിയും സിംഗിൾ മദറായ മിനി എന്ന കഥാപാത്രമായി പാർവതിയും താൻ ഗർഭിണിയായതിൽ വളരെ സന്തോഷവതിയായ നോറ എന്ന കഥാപാത്രമായി നിത്യ മോനോൻ എത്തുമ്പോൾ പപ്പു എന്ന ഗർഭിണിയായ സ്ത്രീയായി പത്മപ്രിയയും സയ എന്ന ഗർഭിണിയായി എത്തുന്ന സയനോരയെയും ട്രെയ്ലറിൽ കാണാം.
വണ്ടർ വുമൺ ഈ വരുന്ന നവംബർ 18ന് റിലീസ് ചെയ്യും. വണ്ടർ വുമണിന്റെ ചിത്രീകരണം 12 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഫ്ലൈയിംഗ് യൂണികോൺ എൻറർടെയ്ൻമെൻറ് ആർഎസ്വിപി മൂവീസ് എന്നീ ബാനറുകളിലാണ് വണ്ടർ വുമണ്‍ നിർമിച്ചിരിക്കുന്നത്. സിനിമയുടെ മറ്റൊരു പ്രത്യേകത ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…