മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാഗ്ലൂര് ഡേയ്സ്’ ബോളിവുഡിലേക്ക് എത്തുകയാണ്. ‘യാരിയന്‍ 2’ എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബുധനാഴ്ച പുറത്തിറക്കിയിരിക്കുകയാണ്.
ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി പുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
‘എന്റെ മമ്മയുടെ അനുഗ്രഹത്തോടെ, രാധിക റാവുവും വിനയ് സപ്രും സംവിധാനം ചെയ്ത എന്റെ #YAARIYAN2 എന്ന ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും ഞാന്‍ നിങ്ങളുമായി പങ്കിടുന്നു. നിങ്ങളുടെ എല്ലാ സ്നേഹവും വേണം. ടീസര്‍ നാളെ പുറത്തിറങ്ങും എന്നാണ് ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മെയ് 12ന് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒക്ടോബര്‍ 20ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന് മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്ല കുമാറാകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…