യമുനയുടെ ആ വാക്കുകൾ ആണ് എന്നെ അവളിലേക്ക് അടുപ്പിച്ചത്!

പ്രേക്ഷകരുടെ പ്രിയതാരം യമുന വീണ്ടും വിവാഹിതയായി. കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ വിവാഹം നടന്നത്. അമേരിക്കയിൽ സെറ്റിൽഡായ ദേവൻ എന്ന സൈക്കോ തെറാപ്പിസ്റ്റാണ് താരത്തിന്റെ രണ്ടാമത് വിവാഹം കഴിച്ചത്. സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞു നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 2002ൽ ആയിരുന്നു യമുനയുടെ ആദ്യ വിവാഹം. ആ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയത്തിൽ എത്തുന്നത്. അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്, താരത്തിന്റെ വിവാഹ മോചന വാർത്ത  കാട്ടു തീ പോലെ പടർന്നിരുന്നു, സിനിമ സംവിധായകയ എസ്.പി മഹേഷായിരുന്നു താരത്തിന്റെ ഭർത്താവ്, ഈ ബന്ധത്തിൽ രണ്ടു പെൺകുട്ടികളാണ് താരത്തിന് ഉള്ളത്, ആമി അഷ്മി എന്നിവരാണ് താരത്തിന്റെ മക്കൾ.

എന്നാൽ യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതോടെ താരത്തിനെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് നടക്കുന്നത്. മക്കൾ വിവാഹം കഴിക്കാൻ പ്രായമായപ്പോൾ ആണോ ‘അമ്മ വിവാഹം കഴിക്കുന്നതെന്ന തരത്തിലെ ചോദ്യങ്ങൾ ആണ് സൈബർ ആങ്ങളമാർ ചോദിച്ചത്. എന്നാൽ അതൊന്നും യമുന കാര്യമാക്കിയില്ല. ഇപ്പോൾ യമുനയുമായുള്ള വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഭർത്താവ് ദേവൻ അയ്യങ്കേരിൽ. ദേവന്റെ വാക്കുകൾ ഇങ്ങനെ,

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയുമായി ആദ്യമായി സംസാരിക്കുന്നത് വിവാഹ ജീവിതത്തെ കുറിച്ചായിരുന്നു. വിവാഹ ജീവിതത്തെ കുറിച്ചുള്ള യമുനയുടെ കാഴ്ചപ്പാടുകൾ അയാൾ എന്നോട് പറഞ്ഞു. അപ്പോഴാണ് തന്റെ അതെ അഭിപ്രായം തന്നെയാണ് യമുനയ്ക്കും വിവാഹജീവിതത്തെ കുറിച്ചുള്ളതെന്ന് എനിക്ക് മനസിലായി. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. എനിക്ക് ഒരു മകൾ ഉണ്ട്. അവൾ യൂ എസിൽ പഠിക്കുകയാണ്‌. യമുനയ്ക്ക് അങ്ങോട്ട് വേണമെങ്കിൽ വരം, അതല്ല നാട്ടിൽ നിൽക്കണം എങ്കിൽ അങ്ങനെയും ചെയ്യാം. തീരുമാനം എടുക്കേണ്ടത് യമുനയാണ്‌.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago