കന്നഡ സൂപ്പര്‍ഹിറ്റ് ചിത്രമായ കെ.ജി.എഫില്‍ റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതിപ്പിച്ച് എത്തിയതോടെ യാഷ് എന്ന നടന്റെ താരമൂല്യം ഒറ്റ നിമിഷം കൊണ്ട് കുതിയ്ക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോള്‍ കന്നഡ സിനിമാ ലോകത്ത് ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങുന്ന താരമൂല്യമുള്ള നടാണ് അദ്ദേഹം. എന്നാല്‍ തുച്ഛമായ പ്രതിഫലത്തോടെയാണ് താന്‍ ആദ്യ കാലങ്ങളില്‍ അഭിനയിച്ചത് എന്നാണ് നടന് പറയുന്നത്. തുടക്ക കാലത്ത് വെറും അഞ്ഞൂറ് രൂപയായിരുന്നു തന്റെ ശമ്പളം
എന്നാണ് നടന് ഓര്‍ത്തെടുക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ച യാഷ് ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ആയി മാറി. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ തന്റെ തുടക്കകാലത്തെ കുറിച്ച നടന് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖങ്ങളിലാണ് അദ്ദേഹം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.
അഭിനയത്തിന്റെ തുടക്കം സീരിയലുകളിലൂടെ ആയിരുന്നു.. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ദിവസവും 500 രൂപയായിരുന്നു തന്റെ പ്രതിഫലമെന്നും എല്ലാവരും കാറില്‍ വരുമ്പോള്‍ താന്‍ ബൈക്കിലായിരുന്നു എത്തിയതെന്നും നടന് പറയുന്നു.’ടി.വി സീരിയലുകളാണ് എന്റെ ശക്തി. അഭിനയ ജീവിതത്തിന് എനിക്ക്
ശക്തിയും പണവും തന്നത് സീരിയല്‍ ജീവിതമാണ്. പക്ഷേ പിന്നീട് 1500 രൂപ താരം എന്ന പറഞ്ഞപ്പോഴും താന്‍ അവസരം നിരസിച്ചു…എന്നാണ് താരം പറയുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലൂടെയാണ് യാഷ് സിനിമയിലേക്ക് എ്ത്തുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായ് ആണ് അദ്ദേഹം…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…