പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

Follow Us :

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം യേശുദാസ് തട്ടിത്തെറിപ്പിച്ചെന്നു ആരോപണങ്ങൾ ഉണ്ടായിരുന്നു. കെ ജി മാർക്കോസ് അടക്കം ഈ ആരോപണം ഷെറിവെച്ചു കൊണ്ടെത്തിയിരുന്നു. മുൻകോപം യേശുദാസിന് പലപ്പോഴും വിനയായിട്ടുമുണ്ട്. കരിയറിലെ തിരക്കേറിയ സമയത്ത് വിജയങ്ങൾക്കൊപ്പം വിവാദങ്ങളും യേശുദാസിനെ തേടി വന്നിട്ടുണ്ട്. ഒപ്പം പ്രവർത്തിച്ച ചിലർ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ വിമർശനങ്ങളൊന്നും യേശുദാസ് കാര്യമാക്കാറില്ല. എന്ത് തന്നെയാലും യേശുദാസ് പല ഗായകരുടെയും അവസരം തട്ടിയെടുത്തുവെന്നും ചെറു ഗായകർ പോലും ബുദ്ധിമുട്ടിലായെന്നുമായിരുന്നുവെന്നും പ്രചാരണമുണ്ടായിരുന്നു . ഇപ്പോഴിതാ യേശുദാസിനെതിരെ കാലങ്ങളായി ഉയരുന്ന ആരോപണത്തിൽ പ്രതികരിചിരിക്കുകയാണ് നടൻ ശങ്കർ.

തന്റെ പുതിയ സിനിമയായ എഴുത്തോലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മീഡിയ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശങ്കറിന്റെ പ്രതികരണം. പുതിയ ഗായകർക്ക് യേശുദാസ് കാരണം അവസരം നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് ശങ്കർ പറയുന്നത്. സിനിമ എന്നത് ആത്യന്തികമായി ബിസിനസ് മാത്രമായതിനാലാണ് പലതും സംഭവിക്കുന്നത് എന്നും ശങ്കർ കൂട്ടിച്ചേർത്തു. അക്കാലത്തെ കച്ചവട താൽപര്യങ്ങളും ഇതിന് പിന്നിലെ കാരണമായി ശങ്കർ വിലയിരുത്തുന്നു. അക്കാലത്ത് സിനിമാ പാട്ടുകളുടെ കാസറ്റുകൾ വിറ്റുപോവണമെങ്കിൽ യേശുദാസോ ജയചന്ദ്രനോ പാടണമെന്നതായിരുന്നു അന്നത്തെ സാഹചര്യമെന്നും നടൻ ശങ്കർ പറയുന്നു. പല നിർമ്മാതാക്കൾക്കും അതിനാൽ യേശുദാസിനെ കൊണ്ട് പാടിപ്പിക്കാനായിരുന്നു താൽപര്യം, ഇന്നത്തെ കാലത്ത് സാഹചര്യങ്ങൾ വ്യത്യസ്‌തമാണെന്നും ശങ്കർ ചൂണ്ടിക്കാട്ടി. പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യമുണ്ട്. പണ്ട് യേശുദാസ് സർ കാരണം പല ഗായകരുടെയും അവസരം നഷ്‌ടമായി എന്ന്. ശരിക്കും അന്നത്തെ കാലത്ത് ഏറ്റവും വലിയ ഗായകനായിരുന്നു ദാസേട്ടൻ. പുള്ളിക്ക് ശേഷം ഉണ്ടായിരുന്നത് ആവട്ടെ ജയചന്ദ്രൻ ചേട്ടനും. ഇവർ പാടിയ പാടാണെങ്കിൽ അതിന്റെ കാസറ്റുകൾ വൻ തുകയ്ക്ക് വിറ്റു പോവുമായിരുന്നുവെന്നാണ് ശങ്കറിന്റെ വാക്കുകൾ. ‘എന്നാൽ ചെറിയ പാട്ടുകാരോ മറ്റോ ആണ് പാടുന്നതെങ്കിൽ പൈസയും കുറച്ചേ കിട്ടുമായിരുന്നുള്ളൂ.

Yesudas

സിനിമയെന്നാൽ ആത്യന്തികമായി ബിസിനസ് മാത്രം നോക്കുന്നതാണ്. അതുകൊണ്ട് പല പ്രൊഡ്യൂസർമാർക്കും യേശുദാസിനെ കൊണ്ട് പാടിപ്പിക്കാനായിരുന്നു താൽപര്യം. എന്നാൽ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. കഴിവുള്ള ആര്‍ക്കും മുന്നോട്ട് വരാം. സപ്പോര്‍ട്ട് ചെയ്യാന്‍ പല സൗകര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ പുതിയ ആളുകള്‍ക്ക് കൂടുതലായി ചാന്‍സ് കിട്ടുന്നതെന്നും ശങ്കര്‍ പറഞ്ഞു. യേശുദാസിപ്പോൾ അമേരിക്കയിൽ കുടുംബസമേതം താമസം. അതേസമയം, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് വന്ന നടന്മാരാണ് ശങ്കറും മോഹന്‍ലാലും. ആദ്യ കാലങ്ങളില്‍ നായകനടനായി നിറഞ്ഞു നിന്ന നടനാണ് ശങ്കര്‍. പിന്നീട് സിനിമയില്‍ നിന്ന് താരം നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് സഹനടനായി സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും ഹിറ്റ് സിനിമകളിലെ നായകനായിരുന്ന ശങ്കറിന് വേണ്ടി നിരവധി ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. അക്കാലത്ത് സൂപ്പർസ്‌റ്റാർ പദവിയിൽ എത്തിയ നടൻ കൂടിയായിരുന്നു ശങ്കർ. എന്നാൽ പിന്നീട് മോഹൻലാൽ, മമ്മൂട്ടി മത്സരത്തിനിടെ താരത്തിന്റെ ഗ്രാഫ് താഴേക്ക് പോവുകയായിരുന്നു. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറിനിന്ന അദ്ദേഹം പിന്നീട് തിരിച്ചെത്തിയത് സഹനടൻ ആയാണ്. നിരവധി ചിത്രങ്ങൾ ശങ്കർ വേഷമിട്ടു. ഇപ്പോൾ സംവിധാന രംഗത്തേക്ക് ഇറങ്ങാനുള്ള തയ്യറെടുപ്പിലാണ് താരം. അതിനിടെ താരത്തിന്റെ ഏറ്റവും ചിത്രമാണ് എഴുത്തോല. സുരേഷ് ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ നിഷ സാരംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻ സിത്താരയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.