സ്ത്രീ ശക്തിയെ കുറിച്ചുള്ള സിനിമ!! തേജസ് കണ്ട് കണ്ണീരടക്കാനാവാതെ യോഗി ആദിത്യനാഥ്

നടി കങ്കണാ റണാവത് പ്രധാന കഥാപാത്രമാതെത്തിയ പുതിയ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ തിയ്യേറ്ററില്‍ ശോഭിക്കാനായില്ല. തുടര്‍ന്ന് എല്ലാവരും കുടുംബസമേതമെത്തി ചിത്രം കാണണമെന്ന് അഭ്യര്‍ഥിച്ച് നടി കങ്കണ തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തേജസിന്റെ പ്രത്യേക പ്രദര്‍ശനം കണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ ലോക്ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക ഷോ നടന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം യോഗി ആദിത്യനാഥ് ഏറെ വികാരാധീനനായി. കങ്കണ തന്നെയാണ് യോഗി സിനിമ കണ്ടിറങ്ങിയ ചിത്രങ്ങള്‍ പങ്കുവച്ചത്.

തേജസ് സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, മറിച്ച് സ്ത്രീ ശക്തിയെ കുറിച്ചുള്ള സിനിമയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സൈനികന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തേജസിന്റെ പ്രദര്‍ശനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്കായി സംഘടിപ്പിച്ചു. ചിത്രം കാണുമ്പാള്‍ യോഗി ആദിത്യനാഥിന് കണ്ണീര്‍ അടക്കാന്‍ കഴിഞ്ഞില്ലെന്ന് കങ്കണ പറയുന്നു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനും ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കുമായും തേജസിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. എയര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ അസാധാരണമായ യാത്രയെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ഒക്ടോബര്‍ 27-നാണ് ചിത്രം റിലീസ് ചെയ്തത്. അടുത്തിടെയിറങ്ങിയ കങ്കണ ചിത്രങ്ങളെല്ലാം തിയ്യേറ്ററില്‍ അടപടലം പൊട്ടിയിരുന്നു. തേജസിനും അതേ വിധി തന്നെയാണ്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago