മുണ്ടുടുത്താൽ നോ എൻട്രി; വിരാട് കോഹ്ലിയുടെ റസ്റ്റോറന്‍റിനെതിരെ യുവാവ്

മുണ്ടുടുക്കുന്നത് ഒരു പ്രശ്നമാണോ . അല്ലെന്നാണ് തോന്നുന്നതങ്കിൽ ചിലയിടത് അത് പ്രശ്നമാണ്.  മുണ്ടുടുത്ത് എത്തിയതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ റസ്റ്റോറന്റിൽ തനിക്ക് പ്രവേശനം നിഷേധിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്  തമിഴ്നാട് സ്വദേശി. ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്റോറന്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിക്കുന്നത്.റെസ്‌റ്റോറന്റിന് മുന്നില്‍ നിന്ന് കൊണ്ട് യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാണ്. വിരാട് കോലിയുടെ വലിയ ഫാനായ താന്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈ വരെ വന്നത് തന്നെ ഈ റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കാനാണെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താൻ എത്തിയത്. എന്നാല്‍ തന്‍റെ വസ്ത്രം കണ്ട ഹോട്ടല്‍ ജീവനക്കാര്‍ തന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് യുവാവ് ആരോപിക്കുന്നു. തമിഴ്‌നാട്ടിൽ ആളുകൾ ധരിക്കുന്ന രീതിയിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ഇയാൾ എത്തിയത്. ഈ സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

ഇദ്ദേഹത്തിന്റെ പേര് വ്യക്തമല്ല. ഒരു മില്യനിലേറെ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. മുംബൈയിൽ എത്തിയതിനു പിന്നാലെ തന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിൻ ചെയ്തുവെന്നും പിന്നാലെ തന്നെ വൺ 8 കമ്യൂൺ റസ്റ്റോറന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, ഡ്രസ് കോഡ് ശരിയല്ലെന്നു പറഞ്ഞ് പ്രവേശനകവാടത്തിൽ വെച്ചു തന്നെ ജീവനക്കാർ ഇയാളെ തടഞ്ഞു എന്നും യുവാവ് ആരോപിച്ചു. ഭക്ഷണം കഴിക്കാതെ താൻ ഹോട്ടലിലേക്കു തിരിച്ചുപോകുകയായിരുന്നു എന്നും യുവാവ് പറഞ്ഞു. ഞാൻ മാന്യമായ രീതിയിലുള്ള, തമിഴ് സാംസ്കാരത്തിന് അനുസരിച്ചുള്ള വസ്ത്രമാണ് ധരിച്ചത്. കടും നിറമുള്ള മുണ്ടോ മറ്റേതെങ്കിലും തരത്തിലുള്ള കാഷ്വൽ വസ്ത്രമോ ആണ് ധരിച്ചിരുന്നതെങ്കിൽ അവർ പറയുന്നത് മനസിലാക്കാമായിരുന്നു. പക്ഷേ അവർ തമിഴരെയും തമിഴ്‌നാടിന്റെ  സംസ്‌കാരത്തെയും അപമാനിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് താൻ  ഈ വീഡിയോ ചെയ്യുന്നത്’’, എന്നും യുവാവ് കൂട്ടിച്ചേർത്തു.

 

വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഇത് സംസ്കാരത്തോടുള്ള അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, യുവാവ് റസ്റ്റോറന്‍റിന്‍റെ ഡ്രസ് കോഡ് പാലിക്കേണ്ടതായിരുന്നു എന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. ‘‘ചില കഫേകൾക്കും റെസ്റ്റോറന്റുകൾക്കും ഡ്രസ് കോഡുകൾ ഉണ്ട്. ആരും അവിടെപ്പോയി ഇത്തരം അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കേണ്ടതില്ല’’, എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ യുവാവിന്റെ ഉദ്ദേശ ശുദ്ധിയെയും ചോദ്യം ചെയ്യുന്നവരും ഉണ്ട്. “ഒരാൾ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ക്യാമറയും ക്യാമറാമാനും കോളർ മൈക്കുമൊക്കെ ഒപ്പം ഉണ്ടാകുമോ?”, എന്നാണ് ഒരാളുടെ സംശയം. അയാൾ നിയമവിരുദ്ധമായി യാതൊന്നും ചെയ്തില്ലല്ലോ എന്നും ഇതൊരു ജനാധിപത്യരാജ്യമല്ലേ എന്നും ചോദിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. ‘‘ഈ രാജ്യത്ത് ഇത്തരമൊരു കാര്യം സംഭവിക്കാൻ പാടില്ലാത്തതാണ്’’, എന്ന് മറ്റൊരാൾ കുറിച്ചു. എന്തായാലും സംഭവം വലിയ വിവാദമായിക്കഴിഞ്ഞു. നിരവധി പേർ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നുമുണ്ട്. ചിലർ കോഹ്‍ലിയെ ടാ​ഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago