Malayalam Article

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതി ; ആലപ്പുഴക്കാരി തട്ടിയെടുത്തത് ലക്ഷങ്ങള്‍

ശ്രുതിമോൾക്ക് സൈന്യത്തിലാണ് ജോലി എന്ന് വിശ്വസിപ്പിച്ചാണ് യുവതി പരാതിക്കാരില്‍ നിന്ന് പണം തട്ടിയെടുത്തത്. പകുതി പണം നാട്ടില്‍ വച്ചും ബാക്കി തുക ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച്‌ വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്.തട്ടിപ്പും വെട്ടിപ്പും ഒക്കെ പണ്ട് കാലം തൊട്ടേ ഉണ്ട്. ഇന്നത്തെ കാലത്ത് ആണെകിൽ സ്ത്രീകളുടെ തട്ടിപ്പ് വാർത്തകളാണ് ഏറെയും കേൾക്കുന്നത്. അത്തരത്തിൽ ഒരു തട്ടിപ്പ് വാർത്തയാണ് ഇപ്പോൾ ആലപ്പുഴയിൽ നിന്നും പുറത്തു വരുന്നത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ആലപ്പുഴ സനാതനപുരം പതിനഞ്ചില്‍ചിറ വീട്ടില്‍ 24 വയസ്സുകാരിയായ ശ്രുതിമോള്‍ ആണ് ഇപ്പോൾ പണം തട്ടിപ്പു കേസിൽ അറസ്റ്റിലായിരിക്കുന്നത്.

ശ്രുതിമോൾക്ക് സൈന്യത്തിലാണ് ജോലി എന്ന് വിശ്വസിപ്പിച്ചാണ് യുവതി പരാതിക്കാരില്‍ നിന്ന് പണം തട്ടിയെടുത്തത്. പകുതി പണം നാട്ടില്‍ വച്ചും ബാക്കി തുക ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച്‌ വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. സൈനിക വേഷത്തില്‍ എത്തിയായിരുന്നു യുവതി പരാതിക്കാരില്‍ നിന്നും പണം വാങ്ങിയത്പണം നല്‍കിയ ആളുകള്‍ ജോലി കിട്ടാതെ വന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ കൂടുതൽ പേരിൽ നിന്നും ശ്രുതിമോൾ ഇത്തരത്തിൽ പണം കൈക്കലാക്കിയിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.

 

Revathy