Categories: Film News

നിങ്ങളുടെ സ്നേഹവും പിന്തുണയും മനസ്സു നിറച്ചു, സന്തോഷവതിയായി ജൂഹി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഈ പരിപാടിയില്‍ അണിനിരക്കുന്ന താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ വിശേഷങ്ങളും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് താരങ്ങളെല്ലാം എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വൈറലായി മാറുന്നത്. ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹിയോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹി റുസ്തഗി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. പുതിയ ഫോട്ടോയുമായാണ് കഴിഞ്ഞ ദിവസം ലച്ചു എത്തിയത്.  വ്യത്യസ്തമായ നിറങ്ങളുള്ള സ്‌കേര്‍ട്ടണിഞ്ഞെത്തിയ ലച്ചുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും സുന്ദരിയായാണ് താരമെത്തിയിട്ടുള്ളത്. ഈ ചിത്രം ഇതിനകം തന്നെ 700

കെ ലൈക്ക് വാരിക്കൂട്ടിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കളര്‍ ആയല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാളാവട്ടെ എന്നാണ് ലച്ചു ലൈവ് വരുന്നതെന്നായിരുന്നു ചോദിച്ചത്. ഉപ്പും മുളകിന്റേ ഫേസ്ബുക്ക് പേജില്‍ ലൈവുമായി ലച്ചു എത്തിയിരുന്നു.
സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ലച്ചുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഇടയ്ക്ക് വെച്ച് നിര്‍ത്തി പ്പോവാമെന്നായിരുന്നു കരുതിയത്. പഠനം പൂര്‍ത്തിയാക്കുന്നതി നെക്കുറിച്ചായിരുന്നു ചിന്തിച്ചത്. പരമ്പരയുടെ ജനപ്രീതി കൂടിയതോടെ അഭിനയം തുടരാന്‍ തീരുമാനിക്കുകയായിരുന്നു . കവിതയെഴുത്തും പാട്ടുമൊക്കെയായാണ് ലച്ചു എത്താറുള്ളത്. വെള്ളിമൂങ്ങ എന്ന വിളിപ്പേരും ലച്ചുവിനുണ്ട്. ഉപ്പും മുളകിലൂടെ അഭിനയരംഗത്തേക്കെത്തിയ ലച്ചുവിന് സിനിമാമോഹങ്ങളുമുണ്ട്. ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും ലച്ചു മുഖം കാണിച്ചിരുന്നു.

ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് പരിപാടിയില്‍ കാണിക്കുന്നത്. ബാലുവും നീലുവും മക്കളുമടങ്ങുന്ന കുടുംബത്തിലേക്കെത്തുന്ന ബന്ധുക്കളും അതിഥികളുമൊക്കെയാണ് താരങ്ങള്‍. കൃത്രിമത്വമൊന്നുമില്ലാതെ സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഉപ്പും മുളകില്‍ ബാലുവിന്റെ മകളായി അഭിനയിക്കുന്ന ലച്ചുവിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂഹി റുസ്തഗിയാണ് ഈ കഥാപാത്രമായി എത്തുന്നത്.

ബാലുവിന്റെ മൂത്ത മകളായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന ജൂഹി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ടെലിവിഷന്‍ മേഖലയിലെ താരങ്ങളില്‍ ശക്തമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നവരിലൊരാളാണ് ജൂഹി റുസ്തഗി. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ജൂഹി.  രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ പപ്പ. അമ്മ മലയാളിയാണ്. രണ്ട് സ്ഥലങ്ങളിലും മാറിമാറിത്താമസിച്ചിട്ടുണ്ട് ജൂഹി. മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തതെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോഴൊക്കെ ചേട്ടനാണ് തനിക്കൊപ്പം വരുന്നത്.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

4 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago