രാത്രിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു.. അങ്ങനെ പ്രണയത്തിലായി!!! പ്രണയിനിയെ പരിചയപ്പെടുത്തി തൊപ്പി

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് തൊപ്പി എന്നറിയപ്പെടുന്ന വ്‌ലോഗര്‍ നിഹാദ്. അടുത്തിടെ വീഡിയോകളിലൂടെ മോശം കണ്ടന്റുകള്‍ നല്‍കുന്നെന്ന പരാതിയില്‍ തൊപ്പിയ്‌ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് തൊപ്പിയുടെ ഫോളോവേഴ്‌സില്‍ ഏറെയും. ഇപ്പോഴിതാ കേസിനെല്ലാം ശേഷം തൊപ്പി വീണ്ടും സോഷ്യലിടത്ത് സജീവമായിരിക്കുകയാണ്.

തന്റെ പ്രണയിനിയെ വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. ഫസിയാണ് തൊപ്പിയുടെ കാമുകി. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കിട്ടിരിക്കുകയാണ് തൊപ്പിയും ഫസിയും. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കി അഭിമുഖത്തിലാണ് പ്രണയകഥ പങ്കുവച്ചത്.

ഒരു ദിവസം രാത്രിയില്‍ കളമശ്ശേരിയില്‍ വച്ച് ഫസിയുടെ വണ്ടിയുമായി തന്റെ വണ്ടി കൂട്ടിയിടിച്ചെന്ന് തൊപ്പി പറയുന്നു. നല്ല ഇടി ആയിരുന്നു. പക്ഷേ ആര്‍ക്കും അപകടം ഒന്നും പറ്റിയില്ല. അന്ന് രാത്രിയാണ് തങ്ങള്‍ ആദ്യമായി സംസാരിച്ചതെന്ന് നിഹാദ് പറയുന്നു. വണ്ടിയിടിച്ചപ്പോള്‍ നല്ല ദേഷ്യമായിരുന്നു. പക്ഷേ നിഹാദ് ആണ് അകത്തെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫസി പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിഹാദിനെ അറിയാമായിരുന്നെന്നും ഫസി പറയുന്നു.

വണ്ടിയ്ക്ക് പണിയുണ്ടായിരുന്നു. അവരുടെ വണ്ടിയുടെ ബാക്കും തന്റെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയിരുന്നു. അപകടം പൊലീസ് സ്റ്റേഷനിലും പോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു എല്ലാം ശരിയാക്കി എടുക്കാന്‍. അങ്ങനെയാണ് ആദ്യമായി കണ്ടത്, എല്ലാം പടച്ചോന്റെ വിധി ആയിരുന്നുവെന്നും തൊപ്പി പറഞ്ഞു. തനിക്ക് ആദ്യമൊന്നും തൊപ്പിയെ ഇഷ്ടമല്ലായിരുന്നു. ഫുള്‍ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയിരുന്നെന്നും ഫസി പറയുന്നു.

തങ്ങളുടെ പ്രണയം വീട്ടില്‍ പറഞ്ഞിട്ടുണ്ടെന്നും ഇരുവരും പറയുന്നു. ‘വീട്ടില്‍ റിലേഷന്‍ ആണെന്ന് അറിഞ്ഞു. നിഹാദ് വീട്ടില്‍ സംസാരിച്ചിട്ടുണ്ട്. ‘ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് വാപ്പ പറഞ്ഞതെന്ന് ഫസി പറയുന്നു. പൊതുവില്‍ പുള്ളിയെ കുറിച്ചി നല്ല ഇമേജില്ല, അതാണ് വീട്ടില്‍ പ്രശ്‌മെന്നും ഫസി പറയുന്നു. തങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷയെന്ന് തൊപ്പിയും ഫസിയും പറയുന്നു.

Anu