ഒരിക്കലും ഇത് പോലെ ഒരാളെ ആകും ജീവിതപങ്കാളിയായി കിട്ടുക എന്ന് ഞാൻ കരുതിയില്ല!

നടി മൃദുല വിജയ് വിവാഹിതയാകുന്നു വെന്ന വാർത്ത കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുകയാണ്, ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവകൃഷ്ണയാണ് വരൻ,  മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.  നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് മൃദുല എത്തിയിരിക്കുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു വരനായ യുവകൃഷ്ണയുടെ വേഷം. തിരുവനന്തപുരത്ത് വെച്ച് വളരെ ആർഭാടപൂർവ്വം നടന്ന വിവാഹ നിശ്ചയത്തിന് ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇപ്പോൾ വിവാഹനിശ്ചയത്തിന് ശേഷമുള്ള ആദ്യ അഭിമുഖത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയുകയാണ് മൃദുലയും യുവ കൃഷ്ണനും. കല്യാണം കഴിച്ചുകൊണ്ട് വരുന്ന പെൺകുട്ടിയെ വീട്ടിൽ തന്നെ ഇരുത്തണം എന്ന ചിന്താഗതി ഇല്ലാത്ത ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ നല്ല കഴിവുള്ളതും മറ്റുള്ളവരോട് സംസാരിക്കാൻ അറിയാവുന്നതുമായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ കാര്യത്തിൽ മൃദുല എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. മൃദുലയെ പോലെ ഉള്ള ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി കിട്ടുമെന്ന് ഞാൻ കരുതിയില്ല. കാരണം വളരെ കഴിവുള്ള ഒരു കലാകാരിയാണ് മൃദുല. യുവ പറഞ്ഞു.

ഒരേ മേഖലയിൽ നിന്നുള്ളവർ ആയത് കൊണ്ട് ഇത് ഒരു ലവ് മാര്യേജ് ആണോ എന്ന് ഒരുപാട് പേര് തിരക്കിയിരുന്നു. എന്നാൽ ഇത് പൂർണമായും ഒരു അറേഞ്ചിഡ്‌ മാര്യേജ് തന്നെയാണ്. രേഖ ചേച്ചി ഞങ്ങളുടെ രണ്ടു പേരുടെയും സുഹൃത്താണ്. വിവാഹം വീട്ടുകാർ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ചേച്ചിയാണ് ചോദിച്ചത് നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചുകൂടായോ എന്ന്. അങ്ങനെ വീട്ടുകാർ ആലോചിച്ച് അവർക്ക് ഇഷ്ട്ടപെട്ടപ്പോൾ ജാതകം നോക്കി. അതും ചേർന്നതോടെയാണ് വിവാഹം ഉറപ്പിച്ചത്, മൃദുല പറഞ്ഞു.

Sreekumar

Recent Posts

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

8 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

18 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

25 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

2 hours ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago