ഇന്ത്യ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായിരുന്നു യുവി എന്നു സ്നേഹത്തോടെ വിളിക്കുന്ന യുവരാജ് സിംഗ്. ഒരുപക്ഷെ ഇന്നത്തെ തലമുറയ്ക്ക് ചെറിയ പരിചയക്കുറവ് ഉണ്ടാവും ഈ ക്രിക്കറ്റ് താരത്തിനെ. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഓവറിൽ മുഴുവൻ സിക്സർ അടിച്ചു ഞെട്ടിച്ച യുവരാജ് സിംഗിനെ മറക്കാൻ ക്രിക്കറ്റ് ആരാധകർക്ക് കഴിയില്ല.
യുവരാജ് സിംഗ് കാസാസിംഗ് എന്ന പേരിലുള്ള തന്റെ അവധിക്കാല വസതി വാടകയ്ക്ക് കൊടുക്കാനൊരുങ്ങുന്നു.ഗോവയിലെ ചപ്പോര നദീ തീരത്തുള്ള വീട്ടിൽ 1200 രൂപ വാടകയ്ക്ക് താമസിക്കാം എന്നാണ് യുവരാജ് സിംഗ് അറിയിച്ചിരിക്കുന്നത്. വീട് ആറുപേരടങ്ങുന്ന സംഘത്തിന് ബുക്ക് ചെയ്യാം. ആർക്കുവേണമെങ്കിലും വീട് ഓൺലൈൻ റെന്റൽ സൈറ്റ് വഴി വാടകയ്ക്ക് എടുക്കാവുന്നതാണ്.
വെള്ള നീല, നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കാസാസിംഗ് നിർമിച്ചിരിക്കുന്നത്. തന്റെ കാസാസിംഗിൽ എത്തുന്നവർക്ക് ഉയോഗിക്കാൻ വീട്ടുമുറ്റത്ത് സ്വിമ്മിംഗ് പൂൾ ഒരുക്കിയുട്ടുണ്ടെന്നും. നീന്തൽ കുളത്തിൽ മുങ്ങി സൂര്യാസ്തമയം ആസ്വദിക്കാൻ മറക്കരുതെന്നും വീട്ടിൽ നിന്ന് ഗോവയുടെ ഗ്രാമഭംഗി ആസ്വദിക്കാമെന്നും യുവരാജ് സിംഗ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. വീട് വാടകയ്ക്ക് എടുക്കുന്നവർക്ക് വെർച്വൽ റിയാലിറ്റിയിലുടെ യുവരാജ് സിംഗിനെ കാണാൻ സാധിക്കും
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…