ഇനി മുതൽ എല്ലാ സർക്കാർ ജീവനക്കാരെയും പൂട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങി…

Punching machine for all government offices
Punching machine for all government offices
Follow Us :

“തോന്നുമ്പോൾ കയറിവരാനും ഇറങ്ങി പോകാനും ഇത് സർക്കാർ സ്ഥാപനം അല്ല” എന്ന് പല സ്വകാര്യ സ്ഥാപന മുതലാളികളും തൊഴിലാളികളോട് പറയുന്ന ഒരു വാക്കാണ്. കാരണം സർക്കാർ സ്ഥാപനങ്ങളുടെ അവസ്ഥ അതായിരുന്നു. എന്നാൽ കാര്യങ്ങൾ ഇനി അങ്ങനെ അല്ല.

ഇനിമുതൽ എല്ലാ സർക്കർ സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ വകുപ്പുകളിലും 6 മാസത്തിനുള്ളിലും സിവിൽ സ്റ്റേഷനുകളിൽ 3 മാസത്തിനുള്ളിലും പഞ്ചിങ് മെഷീൻ പ്രവർത്തികമാക്കും. ഇപ്പോൾ സെക്രെട്ടറിയറ്റിനു കീഴിൽ മാത്രമാണ് പഞ്ചിങ് മെഷീൻ പ്രവർത്തിച്ചു വരുന്നത്.  ഈ മെഷീനുകൾ എല്ലാം ശമ്പള വിതരണ സോഫ്റ്റ് വെയറുമായി ബന്ധിച്ചിട്ടുമുണ്ട്. എന്നാൽ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയതും പഞ്ചിങ് സംവിദാനം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നടപ്പിലാക്കാൻ തീരുമാനിച്ചതും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ആണ് ഉത്തരവ് പ്രകാരം ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ പോകുന്നത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വൈബ്‌സൈറ്റില്‍ പരാമര്‍ശിച്ചിട്ടുള്ള, യുഐഡിഎഐ അംഗീകാരമുള്ള ആധാര് അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്. വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മെഷീൻ നേരിട്ടോ കെൽട്രോൺ വഴിയോ ലഭിക്കുന്നതായിരിക്കും. മെഷീനുകള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ നല്‍കും.ഓരോ വകുപ്പിലും പഞ്ചിങ് സംവിധാനം നടപ്പിലാക്കേണ്ടതിന്റെ ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാര്‍ക്കും മേധാവികൾക്കുമാണെന്നു ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 

ഇനി എന്തായാലും തോന്നുന്ന സമയത് വരുകയും പോകുകയും ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും കുടുങ്ങും.