ഭാഗ്യ സുരേഷിനും ശ്രേയസിനുമൊപ്പം കേക്ക് മുറിച്ച് രാധിക; ചിത്രം വൈറൽ

Follow Us :

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. കഴിഞ്ഞ ദിവസമായിരുന്നു രാധികയുടെ പിറന്നാൾ. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ശേഷം നടക്കുന്ന ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഇതിന് ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പമുള്ള രാധികയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഭാഗ്യ സുരേഷിനും മരുമകൻ ശ്രേയസിനുമൊപ്പം കേക്ക് മുറിക്കുന്ന രാധികയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 1990ലായിരുന്നു സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ദമ്പതികൾക്ക് ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ്. കഴിഞ്ഞ ജനുവരി പതിനേഴിന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖരുടെ വലിയ നിരയാണ് വിവാഹത്തിന് എത്തിയത്.