അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു

അട്ടപ്പാടിയിലെ ശിശു മരണത്തെകുറിച്ച്‌ പഠിക്കാന്‍ സംസ്ഥാനത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ തുടങ്ങും.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. അട്ടപ്പാടിയിലെ ശിശു മരണത്തെക്കുറിച്ച്‌ പഠിക്കാന്‍ കേന്ദ്ര സ്ഥാപനം ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പഠനം നടത്തും. വയനാട്ടില്‍ ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കും

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രൈബല്‍ റിസര്‍ച്ച്‌ സെന്‍ററിലാണ് ഫീല്‍ഡ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

കേന്ദ്രം സ്ഥാപിക്കുന്നതിനും പഠനം നടത്തുന്നതിനുമുള്ള മുഴുവന്‍ ചെലവും ആന്ത്രപ്പോളജിക്കല്‍ ഇന്‍സ്റ്റ്യറ്റ്യൂട്ട് തന്നെയാണ് വഹിക്കുക. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ശിശു മരണം കൂടുന്നത് പോഷകാഹാര കുറവുമൂലമാണെന്നായിരുന്നു ആദ്യ നിഗമനം.

പോഷകാഹാര കുറവ് പരിഹരിച്ചിട്ടും ശിശു മരണം തുടര്‍ന്ന സാഹചര്യത്തിലാണ് ജനിതക രോഗ സാധ്യതയെകുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതെന്ന് വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു.

ഡബ്ല്യുടിഒ, ഡര്‍ബന്‍ കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയിലെ ആദിമ മനുഷ്യരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ആന്ത്രപ്പോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ജൂലായിയില്‍ മന്ത്രി നേരിട്ട് സന്ദര്‍ശിച്ചാണ് ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

പ്രളയം കാരണം തുടര്‍ നടപടികള്‍ വൈകിയെങ്കിലും ഈ വര്‍ഷം തന്നെ സ്ഥാപിക്കാനാവുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണമായ ജനിതക വൈകല്യങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനൊപ്പം വയനാട്ടിലെ സിക്കിള്‍ സെല്‍ അനീമിയയെ കുറിച്ചും പഠനം നടത്തും.

Rahul

Recent Posts

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

22 mins ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

26 mins ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

34 mins ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

43 mins ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

47 mins ago

അന്ന് വസ്ത്രം മാറുമ്പോൾ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു! എന്നാൽ ഇപ്പോൾ അതിന് ഭയമാണ്; ഖുശ്‌ബു

ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ റാണി ആയി മാറിയ നടിയാണ് ഖുശ്‌ബു, ഇപ്പോൾ സിനിമ സെറ്റിൽ വെച്ച് അന്ന് തനിക്കുണ്ടായ…

48 mins ago