സിനിമാ താരമായാല്‍ കുറച്ച് ജാഡയൊക്കെ വേണം. എല്ലാവരും പോകുന്നിടത്ത് പോകുകയോ കൂട്ടത്തില്‍ കൂടുകയോ ഒന്നും ചെയ്യരുത്.. എന്നൊക്കെയുള്ള പൊതുബോധം പൊളിച്ചെഴുതിയ നായികയാണ് അനുശ്രീ. ചുരുക്കിപ്പറഞ്ഞാല്‍ മറ്റ് നായികമാര്‍ക്ക് പേരുദോഷം ഉണ്ടാക്കുന്ന നടി!!
അടുത്തിടെ അനുശ്രീ ലൊക്കേഷനില്‍ ദോശ ചുടുന്ന ചില ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് അനുശ്രീയുടെ മറ്റ് ചില ഫോട്ടോകളും വൈറലായത്. കഴിക്കാന്‍ പോയ ഹോട്ടലില്‍ മീന്‍ വറുക്കുന്ന ചിത്രവും തമിഴ് താരത്തിന് ഫഌക്സ് ബോര്‍ഡ് അടിച്ച ഫോട്ടോകളുമൊക്കെയാണ് വൈറലാവുന്നത്.
കഴിക്കാന്‍ പോയ ഹോട്ടലില്‍ നിന്നെടുത്ത ചിത്രമാണിത്. വെറുതേ ഇട്ടതാണേ എന്ന് പറഞ്ഞ് അനുശ്രീ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത്.
താനൊരു നടിയാണെന്ന കാര്യം പലപ്പോഴും അനുശ്രീ മറക്കുന്നുണ്ടോ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചില ഫോട്ടോകളും വീഡിയോകളും കണ്ടാല്‍ തോന്നിപ്പോവും. ലൈവ് വീഡിയോ വരുമ്പോഴും സെല്‍ഫി ചിത്രങ്ങള്‍ പോസ് ചെയ്യുമ്പോഴൊമൊക്കെ മേക്കപ്പ് ഒഴിവാക്കിയാണ് അനുശ്രീ എത്തുന്നത്.
source: filmibeat