‘‘അമ്മേ, നഗ്നഫോട്ടോ എന്നു പറയുന്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്!’’തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

‘‘അമ്മേ, നഗ്നഫോട്ടോ എന്നു പറയുന്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്!’’തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ചർച്ച ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ സാഹിത്യകാരിയും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. മകളും അമ്മയും തമ്മിലുള്ള സംഭാഷണമാണ് തനൂജ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. പെൺകുട്ടികൾ വഞ്ചിക്കപ്പെട്ട് അവരുടെ നഗ്ന വിഡിയോയും ചിത്രങ്ങളും പുറത്താകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ധീരയായി ചോദ്യം ചെയ്യുകയാണ് മകൾ. എല്ലാവർക്കും ഒരേ ലൈംഗികാവയവങ്ങളോടു കൂടിയ ശരീരമല്ലേ ഉള്ളത്.അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊക്കെയല്ലേ ഉള്ളത്? പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്!’’ സംഭാഷണത്തിലെ മകൾ അമ്മയോട് ചോദിക്കുന്നു. ഇത്തരം ധീരതയോടെ വേണം പെൺമക്കൾ വളരാൻ എന്ന് പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

ഫെയ്സ് ബുക്കിൽ ശ്രദ്ധ നേടുന്ന പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

അമ്മേ… എല്ലാ സ്ത്രീകൾക്കും രണ്ട് ബൂബ്സും ഒരു ലൈംഗീകാവയവുമല്ലേയുള്ളു?മകളുടെ ഉറക്കെയുള്ളചോദ്യം കേട്ട് അമ്മ അമ്പരന്നു ‘അത്രേയുള്ളു ‘ അവർ പതിയെ പറഞ്ഞു ‘ പിന്നെ ഈ നഗ്നഫോട്ടോ എന്നു പറയുമ്പോൾ സ്ത്രീകൾ എന്തിനാ ഇത്ര പേടിക്കുന്നത്! അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊക്കെയല്ലേ ഉള്ളത്? ‘അതേ ‘ അമ്മപറഞ്ഞു. |വണ്ണം കൂടിയും കുറഞ്ഞുമൊക്കെയിരിക്കും ശരീരമായാൽ അത്ര തന്നെ അല്ലേ അമ്മേ? ” അതേ മോളെ .. ” ” ഇതത്ര ലൈറ്റായ വിഷയമല്ല പക്ഷേ പെണ്ണുങ്ങടെ ന്യൂഡ് ഫോട്ടോ എടുത്ത് ബ്ലാക് മെയിൽ ചെയ്യാൻ വരുന്നവരെ പോയി പണി നോക്കടാ പട്ടികളെ എന്നുപറയണ്ടെ അമ്മേ? ”പറയണം മോളേ .. ” പിന്നെന്തിനാ അമ്മേ? ഈ ലോകത്തെല്ലാവർക്കുമുള്ള ഒരേ ശരീരത്തിനു വേണ്ടി പെണ്ണങ്ങൾ മാത്രം ചാവാൻ നിക്കുന്നത്? അമ്മ തലയുയർത്തിയില്ല ഉത്തരം പറഞ്ഞുമില്ല ‘മകൾ പുറത്തേക്ക് പോകും മുമ്പ് ഒന്നുകൂടി പറഞ്ഞു. ” അവരോടൊക്കെ പോയി തൂങ്ങിച്ചാവാൻ പറയമ്മേ .” അമ്മ പതിയെ തലയുയർത്തി ‘

 

 

 

Devika Rahul