അർബുദ രോഗത്തിൽ നിന്നും താൻ മുക്തനായതിന്റെ സന്തോഷം പങ്കുവെക്കാൻ തന്റെ പ്രിയ കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രക്ക് പോയതായിരുന്നു ശാന്തനു(22). എന്നാൽ ആ സന്തോഷങ്ങൾക്കു അൽപ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉല്ലാസയാത്രക്കിടയിൽ തമിഴ്നാട് പേച്ചിപ്പാറക്കടുത്ത കോതയാറിൽ കഴിഞ്ഞ ദിവസം ശാന്തനുവും സുഹൃത്തുക്കളായ അരുൺ(24), വിഷ്ണു(20) എന്നിവരും മുങ്ങി മരിക്കുകയായിരുന്നു. ഇവരുടെ പെട്ടന്നുണ്ടായ വിയോഗം വെള്ളായണി കാർഷിക കോളജിലെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
ശാന്തനുവിനെ കുറേകാലമായി അലട്ടിക്കൊണ്ടിരുന്നു അർബുദം ശാന്തനുവിൽ നിന്നും പിടി വിട്ടെന്നുള്ള വാർത്തയിൽ വളരെ സന്തോഷത്തിലായിരുന്നു ആ കോളേജ്. ബിഎസ് സി (അഗ്രി) അവസാന വർഷ വിദ്യാർഥിയായ ശന്തനു 2 വർഷം ഛത്തീസ്ഗഡിലായിരുന്നു പഠിച്ചത്. എന്നാൽ ശാന്തനുവിന്റെ രോഗ വിവരം അറിഞ്ഞപ്പോൾ അവിടെനിന്നും വെള്ളായണി കാർഷിക കോളജിലേക്ക് സ്ഥലം മാറ്റം വാങ്ങുകയും ചികിത്സക്കുള്ള സൗകര്യത്തിനായി ശ്രീകാര്യത്ത് വാടക വീട്ടിൽ താമസമാക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ആർസി സി യിൽ ആയിരുന്നു ശാന്തനുവിന്റെ ചികിത്സ. മുൻപ് ഒരു തവണ ശാന്തനു മരണത്തിന്റെ വക്കിൽ വരെ എത്തിയതായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം കരകയറിയ ശാന്തനുവിന് കുറച്ചു ദിവസങ്ങൾക്ക് മുന്‍പായിരുന്നു തന്റെ ശരീരത്തിലെ അവസാന അർബുദ കോശവും ഇല്ലാതായിരിക്കുന്നുവെന്നു ഡോക്ടർമാരിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാൽ ശാന്തനുവിനെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.
ശാന്തനുവിന്റെ ചികിത്സ സമയങ്ങളിൽ അരുണും വിഷ്ണുവും ശാന്തനുവിന്റെ മാതാപിതാക്കൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു. മൂവരും കോളേജിലും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. പ്രായത്തിന്റേതായ മോശം സ്വഭാവങ്ങൾ ഒന്നും ഇല്ലാത്ത ഇവരുടെ ഈ സൗഹൃദം മറ്റുള്ളവരിലും വളരെ സന്തോഷമാണ് ഉണ്ടാക്കിയതെന്ന് ഇവരുടെ അദ്ധ്യാപകർ പറയുന്നു. അപകടത്തിൽ പെടുന്നതിന് മുൻപ് മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി ഇവർ വാട്സാപ്പിൽ കോളേജിലെ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. എന്നാൽ അവർ കരുതിയില്ല ഇത് തങ്ങളുടെ അവസാന ഫോട്ടോ ആണെന്ന്. ഇപ്പോഴും ആ സെൽഫി ഫോട്ടോ കാണുമ്പോൾ ഇവരുടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇണപിരിയാത്ത കൂട്ടുകാർ അങ്ങനെ മരണത്തിലേക്കും ഒരുമിച്ചു യാത്രയായി.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…