Categories: Film News

കീര്‍ത്തി സുരേഷ് മമ്മൂട്ടിയുടെ മകള്‍ !

നിര്‍മ്മാതാവായ സുരേഷ് കുമാറിന്റയും മേനകയുടെയും മകള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നു. 11 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. മോഹന്‍ലാലും നിഷാനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മേനകയ്ക്ക് പിന്നാലെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു മൂത്ത മകള്‍ക്ക് താല്‍പര്യം. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യമാണ് ഇളയ മകളായ കീര്‍ത്തി പ്രകടിപ്പിച്ചത്. ബാലതാരമായി അഭിനയിച്ചതിന്റെ പരിചയവുമായാണ് താരം നായികയായി തുടക്കം കുറിച്ചത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് ഗീതാഞ്ജലി.ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം കീര്‍ത്തി സുരേഷും അഭിനയിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Devika Rahul