Categories: Film News

കൗമാരത്തിൽ ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു പറഞ്ഞുകളിയാക്കിയവർക്കു മറുപടിയുമായി ഹോളിവുഡ് താരവും ഗായകനുമായ നിക് ജോനാസ്

നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ബോളിവുഡിൽ സ്‌ഥിര  സാന്നിധ്യമായി മാറിയിരിഏറെക്കുകയാണ് ഹോളിവുഡ് താരവു ഗായകനുമായ നിക് ജോനാസ്.   താര വിവാഹം നടന്നത്  ഏറെ വിവാദങ്ങൾക്കും കോലഹലങ്ങള്‍ക്കും ഒടുവിലായിരുന്നു. ഇരുവരുടെയും  പ്രായമായിരുന്നു പ്രിയങ്ക-നിക് വിവാഹത്തിലെ പ്രധാന പ്രശനം . വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ ഇവരെ വിട്ട് മാറിയിട്ടില്ല.

മെറ്റ്ഗാലെയില്‍ വെച്ചായിരുന്നു പ്രിയങ്കയും നിക്കും പരിചയപ്പെടുന്നത്. പതിയെ അത് പ്രണയത്തിലേക്ക് എത്തി.അതിനു ശേഷമാണ് ഇന്ത്യന്‍ സിനിമ സൈറ്റ് കളിൽ  നിക്  ചര്‍ച്ച വിഷയമാകുന്നത് . ഇപ്പോള്‍ ഇവരുടെ വാർത്തകളാണ് മാധ്യമങ്ങളിൽ കൂടുതൽ ഇടംപിടിക്കുന്നത്. ഒരു അഭിമുഖത്തിൽ വെച്ചാണ് നിക്കും സഹോദരങ്ങളും കൗമാരത്തില്‍ പ്യൂരിറ്റി റിങ് ധരിച്ചിരുന്നെന്ന വിവരം നിക് വെളിപ്പെടുത്തുന്നത്.അന്നുമുതൽ നിക് ഹോളിവുഡിൽ ഒരു ചർച്ചാവിഷയം ആണ്.  സംഭവം ഹോളിവുഡില്‍ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയാവുകയാണ്.

നികന്റ്റെ വെളിപ്പെടുത്തലികൾ :”കൗമര കാലഘട്ടത്തിലായിരുന്നു കരിയറില്‍ ഏറ്റവും കൂടുതല്‍ ശോഭിച്ചിരുന്നത്. അക്കലത്ത് തനിയ്ക്ക് പ്രണയമൊക്കെ ഉണ്ടായിരുന്നെങ്കിലും ലൈംഗികതയോട് അത്ര വലിയ താല്‍പര്യം തോന്നിയിരുന്നില്ല. പ്രണയത്തില്‍ അതിന്റെ പ്രധാന്യം എന്താണെന്ന് പോലും മനസ്സിലായിട്ടില്ലായിരുന്നു. പശ്ചാത്യ സംസ്കാരമനുസരിച്ച്‌ പതിനാറാം വയസ്സു മുതല്‍ തന്നെ പ്രണയത്തിനോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും.കൗമാരത്തില്‍ തന്നെ പ്രണയത്തിനോടൊപ്പം തൻറെ പല  സുഹൃത്തുക്കളും ലൈംഗികത ആസ്വദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മൂന്ന് സഹോദരന്മാര്‍ അങ്ങനെയായിരുന്നില്ല. ആ കാലഘട്ടത്തില്‍ പ്യൂരിറ്റി റിങ് ധരിച്ചു കൊണ്ടായിരുന്നു തങ്ങള്‍ മൂന്ന് പേരും നടന്നിരുന്നത്. സൃഹൃത്തുക്കള്‍ ഉള്‍പ്പെടെ പലരും പരിഹസിച്ചിരുന്നു. ആ പ്രായത്തില്‍ വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്നും നിക് പറയുന്നു. കൂടാതെ അത്തരത്തിലുളള വികാരങ്ങള്‍ തോന്നാത്തതിനെ പരിഹസിക്കുന്നത് എന്തിനാണെന്നും മനസ്സിലാകുന്നില്ലെന്നും നിക് കൂട്ടി ചേര്‍ത്തു.”

എന്നാല്‍ വളര്‍ന്നപ്പോഴായിരുന്നു പ്രണയത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാ‌ന്‍ തുടങ്ങിയതെന്ന് നിക് പറഞ്ഞു.

പ്യൂരിറ്റി റിങ് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ പ്രചരത്തിലുളളതായിരുന്നു. ചരിത്രത്തിന്റെ പ്രധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള മോതിരം ധരിക്കുന്നത്. 1990 കാലഘട്ടങ്ങളില്‍ വിശ്വാസികളുടെ ഇടയില്‍ ഇത് വ്യാപകമായിരുന്നു.

Devika Rahul