ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്

സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രയാഗ മാര്‍ട്ടിന്‍ സിനിമയിലേക്കെത്തിയത്. അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഈ അഭിനേത്രിയെ എല്ലാവരും തിരിച്ചറിഞ്ഞത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, സിദ്ദിഖിന്റെ ഫുക്രി തുടങ്ങിയ സിനിമയിലം പ്രയാഗ മാര്‍ട്ടിന്‍ അഭിനയിച്ചിരുന്നു.

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പ്രയാഗ. ഷൂട്ടിങ്ങ് സെറ്റില്‍ വെച്ച് മേക്കപ്പ് മാനെ തല്ലാന്‍ നോക്കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേഷ്യല്‍ ചെയ്തപ്പോള്‍ കളര്‍ കൂടിപ്പോയതിനെക്കുറിച്ച് സംവിധായകന്‍ ചോദിക്കുന്നതിനിടയിലാണ് നടി മേക്കപ്പ് മാനെതിരെ തിരിഞ്ഞത്. സംഭവം വന്‍ വിവാദമായെന്നാ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഫേഷ്യല്‍ ചെയ്തതില്‍ കളര്‍ കൂടിപ്പോയെന്നും കുറയ്ക്കണമെന്നും നിര്‍ദേശിച്ചത് ചിത്രത്തിന്റെ സംവിധായകനാണ്. എന്നാല്‍ കളര്‍ കുറച്ചാല്‍ സ്‌ക്രീനിലും തന്റെ മുഖത്തെ കളര്‍ കുറയുമോയെന്ന ആശങ്കയിലായിരുന്നു നടിയും അമ്മയും.

 

കളര്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് നടി പരസ്യമായി മേക്കപ്പ് മാനെ തെറി വിളിച്ചത്. കൈ വെയ്ക്കാനും ശ്രമിച്ചിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

 

തനിക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ച നായികയ്‌ക്കെതിരായി മേക്കപ്പ് മാനും പ്രതികരിച്ചു. ഷൂട്ടിങ്ങ് സെറ്റിനെ ഒന്നടങ്കം നിശ്ചലമാക്കിയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നീട് മേക്കപ്പ് മാന്‍ താരത്തോട് മാപ്പു പറഞ്ഞ് സംഭവം ഒതുക്കിത്തീര്‍ക്കുകയും ചെയ്തുവെന്നാണ് പ്രചരിക്കുന്നത്

ചിത്രത്തിന്റെ കലാസംവിധായകനാണ് വിഷയം പുറം ലോകത്തെ അറിയിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. നടിയുടെ ധാര്‍ഷ്ട്യമായാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago