ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 50 ലക്ഷത്തിലധികം വരുന്ന വാഹനങ്ങള്‍ ഒറ്റരാത്രികൊണ്ട്‌ നിരോധിച്ച് ഒരു രാജ്യം

താപനില അനിയന്ത്രിതമായി ഉയർന്നതിന് പിന്നാലെ 50 ലക്ഷത്തോളം കാറുകൾക്ക് ഫ്രാന്‍സ് സര്‍ക്കാര്‍ കടിഞ്ഞാണ്‍ ഇട്ടു.  പാരീസ് നഗരത്തിൽ  പഴയതും കാര്യക്ഷമത കുറഞ്ഞതുമായ 60 ശതമാനത്തോളം വരുന്ന കാറുകളെ നിരോധിച്ച് ഉത്തരവിറങ്ങി.  കഴിഞ്ഞദിവസം മാത്രം ഫ്രാൻസിലെ ഉയർന്ന താപനില 45.1 ഡിഗ്രി സെൽഷ്യസായിരുന്നു.

നിരോധനം ലംഘിക്കുന്ന കാറുടമകളില്‍ നിന്നും ഏകദേശം 5340 രൂപയോളം വരുന്ന 68 യൂറോ പിഴ ഈടാക്കും. 79 ഓളം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എ86 റിംഗ് റോഡിലേക്ക് ഉത്തരവനുസരിച്ച് കാറുകൾ പ്രവേശിക്കാൻ പാടില്ല.  ഈ നിയന്ത്രണം പാരീസിലെ പ്രധാന പാതകളിലാണ്.

വാനുകൾക്ക് 138 യൂറോയാണ് പിഴ കൊടുക്കേണ്ടത്. ജൂലായ് ഒന്ന് മുതൽ 2001-2005 കാലത്ത് രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്കുള്ള നിരോധനം വരാനിരിക്കുകയാണ്.  ഹൈഡ്രജൻ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തിൽ അനുവദിക്കു.

രാജ്യത്തെ വാഹന ഉടമകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. ചൂട് കൂടാനുള്ള യഥാർത്ഥ കാരണങ്ങൾക്ക് മേലാണ് നിയന്ത്രണം വേണ്ടതെന്നാണ് ഇവരുടെ വാദം. അന്തരീക്ഷ താപനില വർദ്ധിക്കുന്നത് കാറുകളുടെ ഉപയോഗം മൂലമല്ലെന്നും ഇവര്‍   ചൂണ്ടിക്കാണിക്കുന്നു.

Sreekumar R