തനിക്കൊപ്പം 18 അംഗങ്ങളും നഗ്നയായി :രെഹാന ഫാത്തിമയുടെ ഫേസ്ബുക് പോസ്റ്റ്

ഏക ‘ എന്ന മലയാള ചിത്രത്തിന്റെ പോസ്റ്റർ വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നഗ്നയായി എത്തുന്ന യുവതിയുടെ ചിത്രമാണ് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

റോഡ് മൂവി വിഭാഗത്തിലുള്ള ചിത്രം ലൈംഗിക ന്യൂനപക്ഷങ്ങളുടെ കഥയാണ് പറയുന്നത്. രെഹാന ഫാത്തിമയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ രെഹാന ഫാത്തിമയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

സിനിമയില്‍ നഗ്നത ചിത്രീകരിക്കുമ്പോള്‍ ക്രൂവിലെ എല്ലാവരും നഗ്നയായതായി രെഹാന ഫാത്തിമയുടെ വെളിപ്പെടുത്തല്‍. ഏകയുടെ ക്രൂവിലെ 18 അംഗങ്ങളാണ് നഗ്നരായത്. നഗ്നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന് സംവിധായകന്‍ ചോദിച്ചു. ഉണ്ട് എന്നായിരുന്നു രെഹാനയുടെ മറുപടി. ഉടനെ ക്രൂവില്‍ എല്ലാവരും വസ്ത്രങ്ങള്‍ മാറാന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. അവിടെ നില്‍ക്കണമെങ്കില്‍ നിര്‍മ്മാതാവ് പോലും വസ്ത്രം മാറണം എന്നായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം.

രെഹാന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് :

നഗ്നശരീരങ്ങൾ കടന്നുവരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവിൽ 18 അംഗങ്ങൾ . അവർക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങൾ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോർച്ചർ ചെയ്യുന്ന സംവിധായകൻ.

സ്വാഭാവികമായും ആദ്യസിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു.നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് “ഉണ്ട് ” എന്ന് മറുപടി നൽകി.ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം .

നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കൂ .നഗ്നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

വസ്ത്രത്തിൽ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നിൽ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവർത്തകരുടെ മുഴുവൻ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി.ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു..

Devika Rahul