നമ്മുക്ക് ഇടയില്‍ അസൂയയോ കുശുമ്പോ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് കുട്ടികള്‍ മാത്രമാണ്. അവര്‍ക്ക് മാത്രമേ മറ്റൊരാളെ വേദനിപ്പിക്കാന്‍ തോനാത്തത്. നമ്മളും കുട്ടികളായിരുന്നപ്പോള്‍ ഇങ്ങനെ തന്നെയായിരികണം. മനുഷ്യന് പ്രായമേറുമ്പോള്‍ അവനിലുള്ള നന്മയും നശിക്കും.
അയല്പക്കകാരന്റെ കോഴിക്കുഞ്ഞിന് മുകളില്‍ കയറിപ്പോയി ഈ മിസോറാമില്‍ നിന്നുള്ള മിടുക്കനും അങ്ങനെയായിരുന്നു. രണ്ടാമതൊന്നും ചിന്തിക്കാന്‍ നിന്നില്ല. തന്നെ കയ്യിലുള്ള പണമെല്ലാമെടുത്ത് കോഴിക്കുഞ്ഞിനേയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് ചെന്നു.
കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് അപേക്ഷിച്ചു. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ട ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്. 50,000 -ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.