തീവ്രത കുറയാതെ ഓഖി മഹാരാഷ്ട്ര തീരത്തേക്ക് ; കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

രാജ്യം മുഴുവൻ ഭീതിയിലാക്കി ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അതേസമയം, ചുഴലിക്കാറ്റില്‍ സംസ്ഥാനത്തു മാത്രം മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 14 മൃതദേഹങ്ങളാണു കണ്ടെത്തിയത്. അതിനിടെ, 11 തിരുവനന്തപുരം സ്വദേശികളെ നാവികസേന രക്ഷിച്ചു. കല്‍പേനിയില്‍നിന്നുള്ള കപ്പല്‍ ഇവരുമായി 11.45ന് കൊച്ചിയില്‍ എത്തും. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും തീരദേശജനതയ്ക്ക് നഷ്ടങ്ങൾ ധാരാളമാണ് . കടല്‍ക്ഷോഭത്തിലും കനത്തമഴയിലും വീടുകള്‍ ഉള്‍പ്പടെ വെള്ളക്കെട്ടിലാണ്. വൈദ്യുതി ബന്ധവും പലതീരമേഖലകളിലും പുനഃസ്ഥാപിച്ചിട്ടില്ല.

Rahul

Recent Posts

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

4 mins ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

15 mins ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

27 mins ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

35 mins ago

അസുഖം മറച്ചുവെച്ച് ​ഗെയിം കളിച്ച് സർവൈവ് ചെയ്ത സിജോ കാട്ടുതീയല്ല കൊടുങ്കാറ്റാണ്

സിജോ ജോൺ എന്ന യുട്യൂബറുടെ ജീവിതം തന്നെ മാറി മറിഞ്ഞത് ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ…

44 mins ago

രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നു

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

54 mins ago