നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് മലപ്പുറത്ത് പുനരാരംഭിച്ചു. രാമലീലയുടെ വമ്പൻ വിജയത്തിൽ ആഹ്ലാദിക്കുന്ന ദിലീപ് ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയായാകും ഇത് എന്നതിൽ സംശയമില്ല. മലപ്പുറം വേങ്ങരയിലാണ് കമ്മാരസംഭവത്തിന്റെ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചത്.
മുരളി ഗോപി തിരക്കഥയൊരുക്കുന്ന സിനിമ എന്ന പ്രതീക്ഷ കൂടി കമ്മാരസംഭവം പ്രേക്ഷകർക്ക് നൽകുന്നുണ്ട്. 20 ദിവസത്തോളം ഷൂട്ടിംഗ് ബാക്കിനിൽക്കവേ മലയാറ്റൂർ വനത്തിൽ ഷൂട്ടിങിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്.
ഗോകുലം മൂവീസാണ് സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. രാമലീലയ്ക്കു ശേഷം വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ദിലീപ് ചിത്രം കൂടിയാണ് കമ്മാരസംഭവം. 20 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്.
സിദ്ധാർത്ഥ്, ബോബി സിൻഹ തുടങ്ങിയ പ്രമുഖ താരങ്ങളും കമ്മാരസംഭവത്തിന്റെ ഭാഗമാകുന്നുണ്ട്. ദിലീപ്, സിദ്ധാർത്ഥ്, ബോബി സിൻഹ കോമ്പിനേഷൻ സീനുകളാണ് തുടർന്ന് ചിത്രീകരിക്കുന്നത്. രാമലീലയ്ക്ക് ശേഷം ദിലീപ് സിനിമകളിൽ വളരെയധികം പ്രതീക്ഷകൾ നൽകുന്ന സിനിമ കൂടിയാണ് കമ്മാരസംഭവം…
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…